Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജിക്കാര്യം ഇതുവരെ മനസ്സിൽ വന്നിട്ടില്ല; ബനഡിക്ട് പതിനാറാമൻ മാർപാപ്പ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയും: രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

രാജിക്കാര്യം ഇതുവരെ മനസ്സിൽ വന്നിട്ടില്ല; ബനഡിക്ട് പതിനാറാമൻ മാർപാപ്പ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയും: രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ

റോം: രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ഇപ്പോഴെന്തായാലും രാജിക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഈ മാസാവസാനം കാനഡ സന്ദർശനത്തിനുശേഷം യുക്രെയ്‌നും റഷ്യയും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നതായും മാർപാപ്പ റോയിട്ടേഴ്‌സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാജിക്കാര്യം ഇതുവരെ മനസ്സിൽ വന്നിട്ടില്ല. എന്നാൽ, ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ൽ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കഠിനമായ കാൽമുട്ടു വേദന മൂലം ചികിത്സയിൽ കഴിയുന്ന മാർപാപ്പ ഈയാഴ്ചത്തെ കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനം റദ്ദാക്കിയിരുന്നു. ചികിത്സ ഫലപ്രദമാണെന്നും വൈകാതെ സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP