Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെടിയേറ്റു കൊല്ലപ്പെട്ട അൽജസീറ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ട പരിശോധിക്കാൻ യു.എസിന് കൈമാറി; ശിർറീൻ ആഖിലയെ കൊലപ്പെടുത്തിയത് ഇസ്രയേൽ സൈന്യമെന്ന് ഫലസ്തീൻ

വെടിയേറ്റു കൊല്ലപ്പെട്ട അൽജസീറ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ട പരിശോധിക്കാൻ യു.എസിന് കൈമാറി; ശിർറീൻ ആഖിലയെ കൊലപ്പെടുത്തിയത് ഇസ്രയേൽ സൈന്യമെന്ന് ഫലസ്തീൻ

ന്യൂസ് ഡെസ്‌ക്‌

ജറൂസലം: ഇസ്രയേൽ വെടിവെച്ചു കൊലപ്പെടുത്തിയ അൽജസീറ മാധ്യമപ്രവർത്തക ശിർറീൻ അബു ആഖിലയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട പരിശോധിക്കാൻ ഫലസ്തീൻ അധികൃതർ യു.എസിനു കൈമാറി.  അവരുടെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ട ഇസ്രയേൽ സൈന്യത്തിന്റെ എം 4 തോക്കിൽ നിന്നാണെന്നതിന് വിവരം ലഭിച്ചതായി യു.എൻ ഹ്യൂമൻ റൈറ്റ്‌സ് ഓഫിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ശിർറീന്റെ തലയ്ക്കാണ് വെടിയേറ്റത്. 3ഡി മോഡൽസ് വഴിയാണ് ബുള്ളറ്റ് പരിശോധിച്ചത്.

5.56 മില്ലീമീറ്റർ കാലിബർ ഉള്ളതാണ് ബുള്ളറ്റ് എന്നും ഇത് ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തിയിരുന്നു. വൃത്തത്തിലുള്ള വെടിയുണ്ടയുടെ രൂപകൽപനയും നിർമ്മാണവും യു.എസിലാണെന്നും മനസിലായി. അതിനിടെ, യു.എസ് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെടിയുണ്ട പരിശോധിക്കുമെന്ന് അറിയിച്ച് ഇസ്രയേലും രംഗത്തുവന്നിട്ടുണ്ട്. ശിർറീൻ ആഖിലയെ ഇസ്രയേൽ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് ഫലസ്തീൻ അധികൃതരും ചില മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും വിശ്വസിക്കുന്നത്.

മാധ്യമപ്രവർത്തകയെ വധിച്ചത് ഫലസ്തീൻ അധികൃതർ ആണെന്നാണ് ആദ്യം ഇസ്രയേൽ അധികൃതർ അവകാശപ്പെട്ടത്. പിന്നീട് വാദത്തിൽ നിന്ന് മലക്കം മറിഞ്ഞ ഇസ്രയേൽ അധികൃതർ ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പിലാകാം ശിർറീൻ ആഖില കൊല്ലപ്പെട്ടതെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.

കൊലപാതകത്തിൽ സംയുക്ത അന്വേഷണം നടത്താമെന്ന ഇസ്രയേലിന്റെ നിർദ്ദേശം ഫലസ്തീൻ അധികൃതർ തള്ളിയിരുന്നു. മെയ്‌ 11 നാണ് വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പിൽ ശിർറീൻ ആഖില കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP