Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുക്രൈനിലെ ഒഡേസയിൽ റഷ്യയുടെ മിസൈൽ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു: 30 പേർക്ക് പരിക്ക്

യുക്രൈനിലെ ഒഡേസയിൽ റഷ്യയുടെ മിസൈൽ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു: 30 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കിയവ്: യുക്രൈനിലെ ഒഡേസയിൽ റഷ്യയുടെ മിസൈൽ ആക്രമണം. കരിങ്കടലിനു സമീപത്തെ ഒഡേസയിലെ ബഹുനില ജനവാസ കേന്ദ്രത്തിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഒഡേസയിൽ തന്നെ മറ്റൊരു ജനവാസമേഖലക്കു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.

കരിങ്കടലിനു സമീപത്തെ സ്‌നേക് ദ്വീപിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം നടന്നത്. ലുഹാൻസ്‌ക് പ്രവിശ്യയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ലിസിചാൻസ്‌ക് നിയന്ത്രണത്തിലാക്കാൻ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്.

യുക്രെയ്‌ന് 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ബൈഡൻ അധികാരമേറ്റെടുത്ത ശേഷം ഇതുവരെയായി 700 കോടി ഡോളറിന്റെ സഹായമാണ് യു.എസ് യുക്രെയ്‌ന് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP