Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജയിൽ യുവതിയെ കാറിലിട്ട് കുത്തിക്കൊന്നു; ഭാര്യയെ നിരവധി തവണ കുത്തി മരണം ഉറപ്പിച്ച് ഭർത്താവ്: കൊല്ലപ്പെട്ടത് ജോർദാൻ സ്വദേശിനിയായ യുവ എഞ്ചിനീയർ

ഷാർജയിൽ യുവതിയെ കാറിലിട്ട് കുത്തിക്കൊന്നു; ഭാര്യയെ നിരവധി തവണ കുത്തി മരണം ഉറപ്പിച്ച് ഭർത്താവ്: കൊല്ലപ്പെട്ടത് ജോർദാൻ സ്വദേശിനിയായ യുവ എഞ്ചിനീയർ

സ്വന്തം ലേഖകൻ

ദുബായ്: ഷാർജയിൽ യുവതിയെ കാറിലിട്ട്് കുത്തിക്കൊന്നു. ജോർദാൻ സ്വദേശിനിയായ യുവ എഞ്ചിനീയർ ലുബ്ന മൻസൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പിടികൂടി. ലുബ്‌നയുടെ ഭർത്താവാണ് കൊലനടത്തിയത്. ലുബ്‌നയെ കാറിലിട്ട് ഇയാൾ നിരവധി തവണ കുത്തി മരണം ഉറപ്പിക്കുക ആയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ലുബ്ന മൻസൂർ താമസിക്കുന്ന കെട്ടിടത്തിലെ പാർക്കിങ് ഏരിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം പ്രതി യുവതിയുടെ മൃതദേഹവുമായി ഇതേ കാറിൽ രക്ഷപ്പെട്ടു. ഇതിനിടെ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ലുബ്നയുടെ കാർ കണ്ടെത്തി. കാറിനുള്ളിൽ മൃതദേഹവും ഉണ്ടായിരുന്നു. അതേസമയം, പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ബീച്ചിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായി പൊലീസ് അറിയിച്ചു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തെന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് പറഞ്ഞു. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ദാമ്പത്യ പ്രശ്നങ്ങൾ കാരണം യുവതി ഭർത്താവിൽനിന്ന് വിവാഹമോചനം നേടാൻ തീരുമാനിച്ചിരുന്നതായും ചിലർ ട്വീറ്റ് ചെയ്തു. ലുബ്നയുടെ കൊലപാതകത്തിന് പിന്നാലെ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP