Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീകര സംഘത്തലവനെ സിറിയയിൽ വധിച്ചതായി യുഎസ് സൈന്യം; കൊല്ലപ്പെട്ടത് അൽഖ്വയ്ദ ബന്ധമുള്ള അബു ഹംസ അൽ യമനി

ഭീകര സംഘത്തലവനെ സിറിയയിൽ വധിച്ചതായി യുഎസ് സൈന്യം; കൊല്ലപ്പെട്ടത് അൽഖ്വയ്ദ ബന്ധമുള്ള അബു ഹംസ അൽ യമനി

സ്വന്തം ലേഖകൻ

ലണ്ടൻ: അൽഖ്വയ്ദ ബന്ധമുള്ള ഭീകരസംഘത്തിന്റെ തലവനെ സിറിയയിൽ വധിച്ചതായി യു.എസ് സൈന്യം. ഇദ്‌ലിബ് പ്രവിശ്യയയിൽ യു.എസ് സൈന്യം നടത്തിയ റെയ്ഡിൽ അൽഖ്വയ്ദയുമായി സഖ്യമുള്ള ഹുറാസ് അൽ ദീൻ എന്ന സായുധ സംഘത്തിന്റെ തലവൻ അബു ഹംസ അൽ യമനിയാണ് കൊല്ലപ്പെട്ടത്.

ഇദ്‌ലിബ് പ്രവിശ്യയിലൂടെ മോട്ടോർസൈക്കിളിൽ തനിച്ച് സഞ്ചരിക്കുമ്പോഴായിരുന്നു ഹംസ കൊല്ലപ്പെട്ടതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിൽ തദ്ദേശവാസികൾ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹംസയുടെ മൃതദേഹം ഇദ്‌ലിബ് പ്രവിശ്യയിലെ ഫോറൻസിക് ഡിപാർട്‌മെന്റിലേക്ക് മാറ്റിയതായി സിറിയൻ സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP