Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

24 പേർക്ക് സഞ്ചരിക്കാം; ചില്ല് ഗ്ലാസിലൂടെ പുറം കാഴ്ചകൾ വ്യക്തമായി കാണാം; അതിഥികളെ സമുദ്രത്തിന്റെ 328 അടി താഴ്ചയിൽ ആഹ്ലാദിപ്പിക്കും: വിനോദ സഞ്ചാരികളെ ആകർഷിച്ച് വിയറ്റ്‌നാമീസ് റിസോർട്ടിലെ അന്തർവാഹിനി

24 പേർക്ക് സഞ്ചരിക്കാം; ചില്ല് ഗ്ലാസിലൂടെ പുറം കാഴ്ചകൾ വ്യക്തമായി കാണാം; അതിഥികളെ സമുദ്രത്തിന്റെ 328 അടി താഴ്ചയിൽ ആഹ്ലാദിപ്പിക്കും: വിനോദ സഞ്ചാരികളെ ആകർഷിച്ച് വിയറ്റ്‌നാമീസ് റിസോർട്ടിലെ അന്തർവാഹിനി

സ്വന്തം ലേഖകൻ

വിനോദ സഞ്ചാരികൾക്ക് അത്ഭുത കാഴ്ച വിസമയം ഒരുക്കി വിയറ്റ്‌നാമിലെ ഹോൺ േ്രട ഐലൻഡിലെ റിസോർട്ട്. തെക്കൻ ചീനാക്കടലിന്റെ ആഴങ്ങളിൽ അന്തർവാഹിനിയിലൂടെ സഞ്ചരിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ഈ റിസോർട്ട് ഒരുക്കി നൽകുന്നത്. വിൻപേൾ കോംപ്ലക്‌സിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ശീതീകരിച്ച അന്തർവാഹിനിയിൽ കറങ്ങി സമുദ്രത്തിന്റെ അടിത്തട്ടിലെ കാഴ്ചകൾ കണ്ട് മടങ്ങാം.

ചില്ലു ഗ്ലാസ്സിട്ട അന്തർവാഹിനിയിൽ സഞ്ചരിച്ച് സമുദ്രത്തിനടിയിലെ കാഴ്ചകൾ വ്യക്തമായി കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 24 പേർക്ക് സഞ്ചരിക്കാവുന്നതാണ് ഈ അന്തർവാഹിനി. തെക്കൻ ചീനാക്കടലിലാണ് ഈ അന്തർവാഹിനി കാഴ്ചാ വിസ്മയം ഒരുക്കുന്നത്. വലിയ പനോരമിക് വിൻഡോയാണ് ഈ അന്തർവാഹിനിക്കുള്ളത്.

ഡീപ് വ്യൂ 24 എന്ന ഈ അന്തർവാഹിനി സമുദ്രത്തിനടിയിൽ 100 മീറ്റർ ആഴം വരെ സഞ്ചരിക്കും. 30 മിനറ്റ് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനാണ് അവസരം ഒരുങ്ങുന്നത്. ഫ്‌ളോറിഡ ആസ്ഥാനമായ ട്രിട്ടോൺ സബ്മറൈൻസ് ആണ് ഈ അന്തർവാഹിനി നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP