Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ പൊന്നോമനകളായ പുലികൾക്ക് വേണ്ടി 80 ലക്ഷം രൂപ മുടക്കി ബോംബ് ഷെൽട്ടർ; പുലികളെ നോക്കാൻ കെയർ ടേക്കർ: ഒടുവിൽ രാജ്യം വിടാനൊരുങ്ങി യുക്രൈനിലെ ഇന്ത്യൻ ഡോക്ടർ

തന്റെ പൊന്നോമനകളായ പുലികൾക്ക് വേണ്ടി 80 ലക്ഷം രൂപ മുടക്കി ബോംബ് ഷെൽട്ടർ; പുലികളെ നോക്കാൻ കെയർ ടേക്കർ: ഒടുവിൽ രാജ്യം വിടാനൊരുങ്ങി യുക്രൈനിലെ ഇന്ത്യൻ ഡോക്ടർ

സ്വന്തം ലേഖകൻ

യുക്രൈനിൽ യുദ്ധം രൂക്ഷമാവുകയും ഇന്ത്യക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും ചെയ്‌തെങ്കിലും കർമ്മഭൂമി വിടാതെ അവിടെ തന്നെ നിലകൊള്ളുകയായിരുന്നു യുക്രൈനിലെ ഇന്ത്യൻ ഡോക്ടറായ ഡോക്ടർ ഗിരികുമാർ പാട്ടിൽ. തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളായ കരിമ്പുലിയോടും പുള്ളിപ്പുലിയോടുമുള്ള അടങ്ങാത്ത സ്‌നേഹമാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഗിരികുമാറിനെ ആ മണ്ണിൽ പിടിച്ചു നിർത്തിയത്.

തന്റെ പൊന്നോമനകളെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന നിലപാടിലായിരുന്നു യുദ്ധം രൂക്ഷമായപ്പോഴും ഗിരികുമാർ. എന്നാൽ അദ്ദേഹം ഇപ്പോൾ നിലപാട് മാറ്റി ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ബോംബുകളിലും നിന്നും മിസൈലുകളിൽ നിന്നും രക്ഷയൊരുക്കുന്ന ബോംബ് ഷെൽട്ടർ പുലികൾക്കായി ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഏകദേശം 80 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഗിരികുമാർ തന്റെ വളർത്തു മൃഗങ്ങൾക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.

യുക്രെയ്‌നിലും, റഷ്യയിലുമുള്ള മൃഗശാലകൾ പുലികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നായിരുന്നു ഈ തീരുമാനം. ഷെൽട്ടറിന്റെ പണി പൂർത്തിയായാൽ, പുലികളെ നോക്കാൻ ഒരു കെയർ ടേക്കറെയും നിയമിച്ച ശേഷമാകും രാജ്യം വിടുക. ഇനി യുക്രെയ്‌നിൽ തുടരാൻ കഴിയാത്ത സ്ഥിതി വന്നതോടെയാണ് ഈ തീരുമാനം. ഇന്ത്യയിലെത്തിയ ശേഷം ഇവിടുത്തെ അധികൃതരുമായി സംസാരിച്ച് പുലികളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാനും പദ്ധതിയുണ്ട്.

2007ലാണ് മെഡിസിൻ പഠനത്തിനത്തിനായി ഗിരികുമാർ യുക്രെയ്‌നിലെത്തുന്നത്. തുടർന്ന് ഡോൺബാസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഒരു പ്രാദേശിക സർക്കാർ ആശുപത്രിയിൽ ഓർത്തോപീഡിക്കായി ജോലിനോക്കുന്ന ഗിരികുമാറിന് ഒരു മൃഗശാലയിൽ നിന്നാണ് ഗിരികുമാറിന് ജാഗ്വറിനെ കിട്ടുന്നത്. അസുഖം ബാധിച്ച് ഒറ്റപ്പെട്ട നിലയിലായ മൃഗത്തെ അധികാരികളുടെ അനുമതിയോടെ ദത്തെടുത്തു. യാഷ എന്ന് പേരിട്ട ജാഗ്വറിന് കൂട്ടായി രണ്ട് മാസം മുമ്പ് കരിമ്പുലി സബ്രീനയെയും ഗിരികുമാർ വീട്ടിലേക്ക് കൊണ്ടുവന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP