Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുദ്ധക്കുറ്റം; നിരായുധനായ യുക്രൈൻ പൗരനെ നവധിച്ചു: റഷ്യൻ സൈനികന് യുക്രൈനിൽ ജീവപര്യന്തം തടവ്

യുദ്ധക്കുറ്റം; നിരായുധനായ യുക്രൈൻ പൗരനെ നവധിച്ചു: റഷ്യൻ സൈനികന് യുക്രൈനിൽ ജീവപര്യന്തം തടവ്

സ്വന്തം ലേഖകൻ

കീവ്: റഷ്യൻ സൈനികനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച് യുക്രെയ്ൻ കോടതി. നിരായുധനായ പൗരനെ വധിച്ചതിനാണ് റഷ്യൻ ടാങ്ക് കമാൻഡറായ വദിം ഷിഷിമറിനെ (21) ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. റഷ്യൻ ആക്രമണം തുടങ്ങിയ ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയാണിത്.

ഫെബ്രുവരി 28 നു വടക്കുകിഴക്കൻ യുക്രെയ്‌നിലെ ചുപഖീവ്ക ഗ്രാമത്തിൽ ഒലെക്സാൻഡർ ഷെലിപോവ് (62) എന്നയാളെ വെടിവച്ചുകൊല്ലാൻ വദിം ഷിഷിമറിൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണു ഷിഷിമറിന്റെ വിചാരണ ആരംഭിച്ചത്. വിചാരണ വേളയിൽ തല കുനിച്ച് കോടതിയിലെത്തിയ സൈനികൻ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. അതേസമയം കോടതി വിധിയോടു റഷ്യ പ്രതികരിച്ചിട്ടില്ല. ഇതേസമയം, യുക്രെയ്ൻ ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി ബോറിസ് ബോൺദരേവ് രാജിവച്ചു. ജനീവയിൽ ജോലി ചെയ്യുന്ന അദ്ദേഹം സമൂഹമാധ്യമത്തിലൂടെയാണു ഇക്കാര്യം പുറത്തുവിട്ടത്.

സൈനിക ബാരക്കുകൾക്കു നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. ഒറ്റ ആക്രമണത്തിൽ യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ ആശനാശമാണിത്. മെയ്‌ 17ന് നടന്ന ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പറഞ്ഞത്. കിർണീവ് മേഖലയിലെ ഡെസ്‌നയിൽ സൈനികപരിശീലനകേന്ദ്രത്തിലാണു റഷ്യയുടെ മിസൈലുകൾ പതിച്ചത്. 87 മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പുറത്തെടുത്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു.

ലുഹാൻസ്‌കിലെ സീവിയറോഡോണെറ്റ്‌സ്‌കിൽ റഷ്യയുടെ മുന്നേറ്റം തടഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യൻ സേന ഇവിടെ നിന്നു പിൻവാങ്ങുന്നതായാണു റിപ്പോർട്ട്. റഷ്യ പിടിച്ചെടുത്ത മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുനിർമ്മാണ ഫാക്ടറി മേഖലയിൽനിന്ന് കുഴിബോംബുകൾ നീക്കം ചെയ്യാൻ തുടങ്ങി. യുക്രെയ്ൻ സൈന്യം കുഴിച്ചിട്ട 100 സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്നു റഷ്യ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP