Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമ്മനിയിൽ ആഞ്ഞു വീശി ചുഴലിക്കൊടുങ്കാറ്റ്; വീടുകളുടെ മേൽക്കൂരകൾ പലതും പറന്നു പോയി; മരങ്ങൾ കടപുഴകി വീണു; നിരവധിപേർക്ക് ഗുരുതരമായ പരിക്ക്; സ്പെയിനിൽ താപനില പൊടുന്നനെ ഉയർന്ന് 40 ഡിഗ്രി കടന്നു; യൂറോപ്പിനെ പിടിച്ചു കുലുക്കി പ്രകൃതിയുടെ തണ്ഡവം

ജർമ്മനിയിൽ ആഞ്ഞു വീശി ചുഴലിക്കൊടുങ്കാറ്റ്; വീടുകളുടെ മേൽക്കൂരകൾ പലതും പറന്നു പോയി; മരങ്ങൾ കടപുഴകി വീണു; നിരവധിപേർക്ക് ഗുരുതരമായ പരിക്ക്; സ്പെയിനിൽ താപനില പൊടുന്നനെ ഉയർന്ന് 40 ഡിഗ്രി കടന്നു; യൂറോപ്പിനെ പിടിച്ചു കുലുക്കി പ്രകൃതിയുടെ തണ്ഡവം

സ്വന്തം ലേഖകൻ

നുഷ്യന്റെ പ്രവർത്തികളോടുള്ള പ്രകൃതിയുടെ പ്രതികരണം ഏത് നിമിഷവും ഉണ്ടാകാം. ആധുനിക ജീവിതത്തിന്റെ പാർശ്വഫലമായ കാലാവസ്ഥാ വ്യതിയാനം അതിലൊന്നു മാത്രം. നിനച്ചിരിക്കാത്തനേരത്ത് ഭാവം മാറുന്ന കാലാവസ്ഥ ഒരുപക്ഷെ വൻ നാശനഷ്ടങ്ങൾക്കും കാരണമായേക്കാം. ഇന്നലെ ജർമ്മനിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 50 ഓളം പേർക്കാണ് പരിക്കേറ്റത്. അതിൽ പത്ത് പേരുടെ നില ഗുരുതരമാണ് ജർമ്മനിയുടെ പടിഞ്ഞാറൻ മേഖലയിലെ നഗരമായ പാഡേർബോണിൽ ഇന്നലെ അതിരാവിലെയാണ് മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞടിച്ചത്.

ഈ സമയത്ത് സാധാരണയായി ഉണ്ടാകാറുള്ളതിനേക്കാൾ ഉയർന്ന താപനിലയുണ്ടായ ദിവസങ്ങൾക്ക് ശേഷം ആഞ്ഞടിച്ച കാറ്റ് നഗരത്തിൽ നാശനഷ്ടങ്ങൾ വിതച്ചതായുംപൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നടിയുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. അതിനിടയിൽ സെൻട്രൽ ഫ്രാൻകോണിയയിൽ ഒരു മരക്കുടിൽ തകർന്ന് വീണ് കുട്ടികൾ ഉൾപ്പടെ 14 പേർക്ക് പരിക്കേറ്റു. അതിൽ ഗുരുതരമായി പരിക്കേറ്റ ഒരു 37 കാരിയായ സ്ത്രീയെ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെടാനായി സ്ഥലത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ഈ കുടിലിനു കീഴിൽ അഭയം തേടുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങൾ കാണിക്കുന്നത് പാഡേർബോൺ നഗരം കനത്ത രീതിയിലുള്ള നാശത്തിന് വിധേയമായി എന്നു തന്നെയാണ്. റെയിൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായി തന്നെ നിലച്ചിരിക്കുകയാണ്. ആളുകളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയുവാനാണ് പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കടുത്ത ചൂടിൽ വെന്തുരുകി സ്പെയിൻ

കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായി അസാധാരണമാം വിധം സ്പെയിനിൽ അന്തരീക്ഷ താപനില ഉയരുകയാണ്. ആഫ്രിക്കൻ ഭാഗത്തു നിന്നുള്ള ഉഷ്ണവായു പ്രവാഹത്തിന്റെ ഫലമായി ഇതിനു മുൻപ് ഉണ്ടാകാത്ത രീതിയിലുള്ള ചൂടാണ് മെയ് മാസത്തിൽ അനുഭവപ്പെടുന്നത്. ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത് 42 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ചുവന്ന പൊടിയുടെ കാറ്റും കാട്ടുതീ പോലും ഇതിന്റെ ഫലമായി ഉണ്ടാകാം എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത വർഷങ്ങളിൽ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും ചൂടേറിയ മെയ്‌ മാസം എന്നാണ് സ്പെയിനിന്റെ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ എയ്മെറ്റ് പറയുന്നത്. വസന്തകാലം അവസാനിക്കുന്നതിനു മുൻപ് തന്നെ വേനൽക്കാലം അരംഭിച്ചിരിക്കുന്ന പ്രതീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഉഷ്ണവായു പ്രവാഹത്തിന്റെ തീവ്രത വർദ്ധിച്ചതു തന്നെയാണ് ചൂട് അസാമാന്യമാം വിധത്തിൽ വർദ്ധിക്കാൻ കാരണമായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഇന്നും രാജ്യത്തിന്റെ പലഭാഗങ്ങളിലും അന്തരീക്ഷ താപനില 40 ഡിഗ്രിക്ക് മുകളിലെത്തും. മെയ്‌ മാസത്തിൽ സാധാരണയായി കേട്ട് കേൾവി പോലുമില്ലാത്ത സംഗതിയാണിത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ താപനിലയും ഏറ്റവും കൂടുതൽ താപനിലയും രേഖപ്പെടുത്തിയ മെയ്‌ മാസമാണ് ഈ വർഷത്തേത് എന്നതാണ് ഒരു വിരോധാഭാസം. കാലാവസ്ഥാ വ്യക്തിയാനം ത്വരിതപ്പെടുന്നു എന്നതിന്റെ സൂചന തന്നെയാണിത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP