Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളനെ മാത്രമല്ല ഇനി കോവിഡിനെയും പട്ടി പിടിക്കും; ആർടിപിസിആർ ടെസ്റ്റിന് തുല്യമായ തരത്തിൽ രോഗനിർണയം; കള്ള സർട്ടിഫിക്കറ്റുകാരെ മണത്തു പിടിക്കും

കള്ളനെ മാത്രമല്ല ഇനി കോവിഡിനെയും പട്ടി പിടിക്കും; ആർടിപിസിആർ ടെസ്റ്റിന് തുല്യമായ തരത്തിൽ രോഗനിർണയം; കള്ള സർട്ടിഫിക്കറ്റുകാരെ മണത്തു പിടിക്കും

സ്വന്തം ലേഖകൻ

ഹെൽസിങ്കി: ഒളിച്ചുപോയ കള്ളനെ മണംപിടിച്ച് കണ്ടുപിടിക്കുന്ന വൈദഗ്ധ്യത്തോടെ കോവിഡ് പോസിറ്റീവ് ബാധിച്ച വ്യക്തിയെ മണംപിടിച്ച് പട്ടി തിരിച്ചറിയുമോ. കോവിഡ് ബാധിതനെ മണംപിടിച്ച് കണ്ടുപിടിക്കാനാവുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽസിങ്കിയിലെ ശാസ്ത്രജ്ഞർ തെളിയിച്ചു. വിദേശത്ത് നിന്നും വന്ന യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ നായ മണംപിടിച്ച് കണ്ടെത്തിയ ഫലം 98 ശതമാനം ശരിയായിരുന്നുവെന്നാണ് ആർടിപിസിആർ പരിശോധനയിലൂടെ തെളിഞ്ഞത്.

പ്രത്യേക പരിശീലനം നൽകിയ നാല് നായ്ക്കളെ ഉപയോഗിച്ചാണ് ഗവേഷകർ ഈ പരീക്ഷണത്തിന് തുടക്കംകുറിച്ചത്. ആർടിപിസിആർ പരിശോധനയിലൂടെ 420 രോഗികളുടെ സാമ്പിളുകൾ പരിശോധിച്ച വിവരങ്ങൾക്ക് പുറമേ ഹെൽസിങ്കി വിമാനത്താവളത്തിലെത്തിയ 303 യാത്രക്കാരുടെയും സാമ്പിളുകളുടെയും പരിശോധയ്ക്ക് വിധേയമാക്കി. ഇതിൽ നായ്ക്കൾ മണംപിടിച്ച് കോവിഡ് പോസിറ്റീവെന്ന് തിരിച്ചറിഞ്ഞവരെ പിന്നീട് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിൽ 92 ശതമാനം പേരും പോസിറ്റീവാണെന്ന് കണ്ടെത്തി. കോവിഡ് രോഗത്തിന്റെ പല വകഭേദങ്ങളും ഇത്തരത്തിൽ മണംപിടിച്ച് തിരിച്ചറിയാനാവുന്നുവെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

സമാനമായ രീതിയിൽ ഇന്ത്യൻ കരസേനയിലെ രണ്ട് നായ്ക്കളെ കോവിഡ് തിരിച്ചറിയുന്നതിനുള്ള പരിശീലനം നൽകിയിരുന്നു. ഹെൽസിങ്കി എയർപോർട്ടിലിറങ്ങിയ 303 യാത്രക്കാരിൽ നായ്ക്കൾ മണംപിടിച്ച് പോസിറ്റീവെന്ന് തിരിച്ചറിഞ്ഞവരിൽ 296 പേരുടെ ആർടിപിസിആർ പരിശോധന ഫലം കൃത്യമായിരുന്നു. കോവിഡിന്റെ ചില വകഭേദങ്ങൾ തിരിച്ചറിയുന്നതിലാണ് നായ്ക്കൾക്ക് തെറ്റ് സംഭവിച്ചത്. 2020 സെപ്റ്റംബർ മുതൽ 2021 ഏപ്രിൽ വരെയാണ് പഠനം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP