Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങി യുക്രൈൻ സൈനികർ; 1730 യുക്രെയ്ൻ സൈനികർ ഇനി റഷ്യയുടെ യുദ്ധത്തടവുകാർ

റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങി യുക്രൈൻ സൈനികർ; 1730 യുക്രെയ്ൻ സൈനികർ ഇനി റഷ്യയുടെ യുദ്ധത്തടവുകാർ

സ്വന്തം ലേഖകൻ

കീവ്: യുദ്ധത്തിനിടയിൽ റഷ്യ പിടിച്ചെടുത്ത യുക്രൈൻ പ്രദേശമായ മരിയുപോളിൽ ഇതുവരെ 1730 യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യ അറിയിച്ചു. ഇവരെ യുദ്ധത്തടവുകാരായി രേഖപ്പെടുത്തിയാണു ഉരുക്കുഫാക്ടറിയിൽനിന്ന് ഒഴിപ്പിച്ചത്. കീഴടങ്ങിയ സൈനികരുടെ പേരും വിവരങ്ങളും മനുഷ്യാവകാശ സംഘടനയായ റെഡ് ക്രോസിന്റെ പ്രവർത്തകർ ശേഖരിക്കുന്നുണ്ട്. ഫാക്ടറിയിലുണ്ടായിരുന്ന അസോവ് ബറ്റാലിയൻ അംഗങ്ങളിൽ പകുതിപ്പേരും കീഴടങ്ങിയതായാണു റിപ്പോർട്ടുകൾ.

ചെറുത്ത് നിൽപ്പ് അവസാനിപ്പിച്ച് കീഴടങ്ങാൻ യുക്രൈൻ സർക്കാരും ഇവരോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു. യുക്രെയ്‌നിലേക്കുള്ള പുതിയ യുഎസ് അംബാസഡറായി ബ്രിജറ്റ് ബ്രിങ്കിന്റെ നാമനിർദ്ദേശം സെനറ്റ് ഇന്നലെ അംഗീകരിച്ചു.

നാറ്റോ സൈനികസഖ്യത്തിൽ അംഗമാകാൻ അപേക്ഷ നൽകിയിരിക്കുന്ന ഫിൻലൻഡ്, സ്വീഡൻ നേതാക്കൾ ഇന്നലെ വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി. അംഗത്വ അപേക്ഷ എതിർക്കുമെന്നു തുർക്കി ആവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP