Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202227Monday

ഇന്ത്യക്കാരനെ ഇടിച്ചിട്ട ശേഷം അറബ് ഡ്രൈവർ കടന്നു കളഞ്ഞു; 45 മിനറ്റിനുള്ളിൽ ഓടിച്ചിട്ട് പിടിച്ച് ഷാർജാ പൊലീസ്

ഇന്ത്യക്കാരനെ ഇടിച്ചിട്ട ശേഷം അറബ് ഡ്രൈവർ കടന്നു കളഞ്ഞു; 45 മിനറ്റിനുള്ളിൽ ഓടിച്ചിട്ട് പിടിച്ച് ഷാർജാ പൊലീസ്

സ്വന്തം ലേഖകൻ

ഷാർജ: ഇന്ത്യക്കാരനെ വാഹനമിടിച്ച് വീഴ്‌ത്തിയ ശേഷം കടന്നു കളയാൻ ശ്രമിച്ച അറബ് ഡ്രൈവറെ ഷാർജ പൊലീസ് പിന്തുടർന്ന് പിടികൂടി അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ കാൽനട യാത്രക്കക്കാരനായ ഇന്ത്യക്കാരനെ പരക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനമോടിച്ച അറബ് ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അൽ ബുഹൈറ പൊലീസ് ഇയാളെ പിന്തുടരുകയും 45 മിനിറ്റിനുള്ളിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടാതെ ഇയാളുടെ കാർ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ 10.44ന് അൽ വഹ്ദ റോഡിലായിരുന്നു അപകടുണ്ടായത്. പരുക്കേറ്റ ഇന്ത്യക്കാരനെ ഉടൻ തന്നെ പൊലീസ്, ആംബുലൻസ് എന്നിവ എത്തി കുവൈത്ത് ആശുപത്രിയിൽ എത്തിച്ചു. അതേസമയം മറ്റൊരു വാഹനത്തിൽ പൊലീസുകാർ കാർ ഇടിപ്പിച്ച ആളിനു പിന്നാലെ പായുകയും ചെയതു. പരിഭ്രാന്തനായി താൻ കാൽനടയാത്രക്കാരന് നിസാര പരുക്ക് മാത്രമാണ് പറ്റിയതെന്നു വിശ്വസിച്ചാണ് ഓടി രക്ഷപ്പെട്ടതാണെന്ന് ചോദ്യം ചെയ്യലിൽ ഡ്രൈവർ പൊലീസിനോട് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാരനെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം അപകടസ്ഥലത്ത് നിന്ന് ഓടിപ്പോയ അറബിക്കെതിരെ പൊലീസ് കേസെടുത്തു. അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കുറ്റകരമാണ്. ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചേക്കാവുന്ന വിധം ഓടി രക്ഷപ്പെടാതെ ഇരയുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന സഹായം നൽകുകയാണ് ചെയ്യേണ്ടതാണെന്ന് ഷാർജ പൊലീസ് പറഞ്ഞു. വാഹനമോടിക്കുന്നവരോട് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP