Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹമോചനത്തിന്റെ ഭാഗമായി കിട്ടിയ പണം ചാരിറ്റിക്ക് സംഭാവന ചെയ്തെന്ന് ഇതുവരെ ആംബർ ഹേർഡ് പറഞ്ഞത് പച്ചക്കള്ളം; ബ്രിട്ടീഷ് കോടതിയിൽ വരെ പറഞ്ഞത് നുണയെന്ന് സമ്മതിച്ച് നടി; ജോണി ഡെപ്പുമായുള്ള കേസിൽ നടിക്ക് വമ്പൻ തിരിച്ചടിക്ക് സാധ്യത

വിവാഹമോചനത്തിന്റെ ഭാഗമായി കിട്ടിയ പണം ചാരിറ്റിക്ക് സംഭാവന ചെയ്തെന്ന് ഇതുവരെ ആംബർ ഹേർഡ് പറഞ്ഞത് പച്ചക്കള്ളം; ബ്രിട്ടീഷ് കോടതിയിൽ വരെ പറഞ്ഞത് നുണയെന്ന് സമ്മതിച്ച് നടി; ജോണി ഡെപ്പുമായുള്ള കേസിൽ നടിക്ക് വമ്പൻ തിരിച്ചടിക്ക് സാധ്യത

സ്വന്തം ലേഖകൻ

വിവാഹമോചനത്തിലൂടെ ലഭിച്ച തുകയിൽ 3.5 മില്യൺ ഡോളർ ചാരിറ്റിക്ക് നൽകുമെന്ന് പറഞ്ഞെങ്കിലും വാക്ക് പാലിച്ചില്ലെന്ന് ഒടുവിൽ സമ്മതിക്കുകയാണ് ഹോളിവുഡ് നടി ആംബർ ഹേർഡ്. മുൻ ഭർത്താവ് ജോണി ഡെപ്പ് നൽകിയ മാനനഷ്ട കേസാണ് വിവാഹമോചനത്തിലൂടെ ലഭിച്ച 7 മില്യൺ ഡോളർ മുഴുവനുമായും ചാരിറ്റിക്ക് നൽകാൻ തടസ്സമായതെന്ന് അവർ പറയുന്നു. പക്ഷെ, 2020-ൽ ബ്രിട്ടനിൽ ഡെപ്പ് നൽകിയ കേസിൽ കോടതിയെ ബോധിപ്പിച്ചതുൾപ്പടേ, അവർ ഇതുവരെ പറഞ്ഞിരുന്നത് വിവാഹമോചനത്തിലൂടെ ലഭിച്ച മുഴുവൻ തുകയും ചാരിറ്റിക്ക് നൽകി എന്നായിരുന്നു.

2018-ൽ ഡച്ച് ടോക്ക് ഷോ ആയ ആർ ടി എൽ ലേറ്റ്നൈറ്റിൽ പങ്കെടുത്തുകൊണ്ടായിരുന്നു ആദ്യമായി അവർ 7 മില്ല്യൺ ഡോളർ ചാരിറ്റിക്ക് നൽകിയത്. എ സി എൽ യു വിനുംചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ലോസ് ഏഞ്ചലസിനും ആയി ഈ തുക ഭാഗിക്കുകയായിരുന്നു എന്നും അവർ അന്ന് പറഞ്ഞു. എന്നാൽ, ഇനിയും തുക നൽകാനുണ്ടെന്നും, ജോണി 2019-ൽ 50 മില്യൺ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് നൽകിയതിനാലാണ് ഇത് നൽകാനാകാത്തതെന്നും അവർ പറഞ്ഞു.

തന്റെ വാഗ്ദാനം നിറവേറ്റാൻ ആഗ്രഹിക്കുന്നു എന്നും, ജോഡി ഡെപ്പ് കേസ് പിൻവലിച്ചാൽ തനിക്ക് അതിനു കഴിയുമെന്നും അവർ കോടതിയിൽ പറഞ്ഞു. അതേസമയം, 1.3 മില്യൺ ഡോളർ മാത്രമാണ് ഇതുവരെ ഹേർഡിൽ നിന്നു നേരിട്ടും, ഹേർഡിന്റെ പേരിലുമായി ലഭിച്ചിട്ടുള്ളതെന്ന് എ സി എൽ യു സ്ഥിരീകരിച്ചു. അതിൽ 3,50,000 ഡോളർ മാത്രമാണ് ഹേർഡ് നേരിട്ട് നൽകിയത്. പിന്നീട് 1 ലക്ഷം ഡോളർ ഡെപ്പ് നൽകി മറ്റൊരു 3,50,000 ഡോളർ ഒരു നിക്ഷേപക കമ്പനി വഴി ലഭിച്ചു. പിന്നീട് ഒരു 5 ലക്ഷം പൗണ്ട് എലൻ മസ്‌ക് രൂപീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഫണ്ടിൽ നിന്നും ലഭിച്ചതായും എ സി എൽ യു വക്താവ് അറിയിച്ചു.

വിവാഹമോചന സമയത്ത് 7 മില്യൺ ഡോളർ ആവശ്യപ്പെട്ടത് എന്തിനാണെന്ന ചോദ്യത്തിന് ഒരു തുക ആവശ്യപ്പെട്ടില്ലെങ്കിൽ ഒരുപക്ഷെ വിവാഹമോചനം ലഭിക്കുകയില്ലെന്ന് അറിഞ്ഞതിനാൽ മനസ്സിൽ തോന്നിയ ഒരു തുക ചോദിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. തനിക്ക് അവകാശപ്പെട്ടതിനേക്കാൾ വളരെ തുകയാണതെന്ന് അറിയാമെന്നും അവർ പറഞ്ഞു. തനിക്ക് ജോണിയുടെ പണത്തിൽ താത്പര്യമില്ലായിരുന്നു എന്നും അതിനാൽ മുഴുവൻ പണവും ചാരിറ്റിക്ക് സംഭാവന നൽകി എന്നുമാണ് അവർ പറഞ്ഞിരുന്നത്.

ബ്രിട്ടീഷ് കോടതിയിൽ ഉൾപ്പടെ നുണ പറഞ്ഞു എന്ന വസ്തുത പുറത്തുവന്നതോടെ കേസിൽ ആംബർ ഹേർഡിന്റെ നില പരുങ്ങലിൽ ആയിരിക്കുകയാണെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. വിവിധ അഭിമുഖങ്ങളിലും മറ്റും തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ചതിനാണ് ജോണി ഡെപ്പ് തന്റെ മുൻഭാര്യയ്ക്കെതിരെ മാനനഷ്ട കേസ് നൽകിയത്. കേസിന്റെ വിചാരണക്കിടെ, ജോണി ഡെപ്പിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ കരച്ചിലിന്റെ അകമ്പടിയോട് ഹേർഡ് കോടതിയിൽ വിവരിച്ചിരുന്നു.

പല സമയങ്ങളിലും തന്നെ ദേഹോപദ്രവം ഏൽപിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയതുമെല്ലാം അവർ കോടതിയിൽ വിവരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ചാരിറ്റിക്ക് പണം സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട് ഹേർഡ് പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇവരുടെ വാക്കുകൾ കോടതി എത്രമാത്രം വിശ്വാസ്യതയിലെടുക്കും എന്നതാണ് കേസിന്റെ വിധിയിൽ നിർണ്ണായകമാവുക. നിലവിലെ സാഹചര്യം പൊതുവെ ഹേർഡിന് പ്രതികൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP