Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് മിലിറ്ററി അക്കാദമിയിലെ സഹപാഠികൾ ഇന്ന് രണ്ട് രാജ്യത്തിന്റെ ഭരണാധികാരികൾ; വൈറലായി യുഎഇ പ്രസിഡന്റിന്റേയും മലേഷ്യൽ രാജാവിന്റെയും കൗമാരക്കാലത്തെ ചിത്രം

ബ്രിട്ടീഷ് മിലിറ്ററി അക്കാദമിയിലെ സഹപാഠികൾ ഇന്ന് രണ്ട് രാജ്യത്തിന്റെ ഭരണാധികാരികൾ; വൈറലായി യുഎഇ പ്രസിഡന്റിന്റേയും മലേഷ്യൽ രാജാവിന്റെയും കൗമാരക്കാലത്തെ ചിത്രം

സ്വന്തം ലേഖകൻ

അബുദാബി: ഒരുകാലത്ത് ബ്രിട്ടീഷ് റോയൽ മിലിറ്ററി അക്കാദമിയിൽ സഹപാഠികളായിരുന്ന രണ്ട് വിദ്യാർത്ഥികൾ ഇന്ന് രണ്ട് രാജ്യത്തിന്റെ ഭരണാധികാരികൾ. യുകെയിലെ സാൻഡസ്റ്റ് റോയൽ മിലിറ്ററി അക്കാദമിയിലെ 1979 ബാച്ച് വിദ്യാർത്ഥികളായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സുൽത്താൻ അബ്ദല്ല അഹ്മദ് ഷായുമാണ് യഥാക്രമം യുഎഇയുടെയും മലേഷ്യയുടെയും ഭരണാധികാരികളായത്. പരിശീലന കാലത്തെ പഠന മികവാണ് ഇരുവരെയും ഇരു രാജ്യങ്ങളുടെയും സായുധസേനയുടെ പ്രധാന തസ്തികകളിലേക്ക് ഇവരെ നയിച്ചത്.

ബ്രിട്ടീഷ് യൂണിഫോമിലുള്ള ഇരുവരുടേയും കൗമാരക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. .ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ രാജാവിന്റെ സ്ഥാനാരോഹണത്തിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുത്ത സമയത്താണ് പഴയകാല ഫോട്ടോ ആദ്യമായി പുറത്തുവന്നത്. സുൽത്താൻ അബ്ദല്ല 2019ൽ മലേഷ്യയുടെ പതിനാറാമത് രാജാവായപ്പോൾ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ യുഎഇയുടെ മൂന്നാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉന്നത യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഇരുവരും വിവിധ തസ്തികകളിൽ അതാതു രാജ്യത്തെ സേവിക്കുതിനിടയിലാണ് ഇരു രാജ്യത്തിന്റെ അമരക്കാരായി തിരഞ്ഞെടുക്കപ്പെട്ടത്.

1961 മാർച്ച് 11ന് ജനിച്ച ഷെയ്ഖ് മുഹമ്മദ് 2004ൽ അബുദാബി കിരീടാവകാശിയായും 2005ൽ യുഎഇ സായുധസേനയുടെ ഉപമേധാവിയായും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ രോഗബാധിതനായതു മുതൽ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമ്മദ് ലോക രാജ്യങ്ങളുടെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരുന്നു. യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ അന്തരിച്ചതോടെയാണ് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫെഡറൽ നാഷനൽ കൗൺസിൽ രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

സാൻഡ്ഹർസ്റ്റിലെ പഠന കാലം മുതലുള്ള ബന്ധം ഇരുവരും എന്നും കൈവിടാതെ സൂക്ഷിച്ചു. ഏറ്റവും ഒടുവിൽ ഔദ്യോഗിക ചർച്ചകൾക്കായി അടുത്തിടെ അബുദാബിയിലെത്തിയ മലേഷ്യൻ രാജാവും ഷെയ്ഖ് മുഹമ്മദും സൗഹൃദം പുതുക്കിയിരുന്നു. സാൻഡസ്റ്റിലെ പൂർവ വിദ്യാർത്ഥികളായ പലരും പിന്നീട് വിവിധ രാജ്യത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജോർദാൻ രാജാവായ കിങ് അബ്ദുല്ല, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് എന്നിവരാണ് ഈ പട്ടികയിലുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP