Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോൺബാസിൽ ഏറ്റുമുട്ടൽ രൂക്ഷം; ഇസിയം തിരിച്ചുപിടിക്കാൻ പ്രത്യാക്രമണം ശക്തമാക്കി യുക്രെയ്ൻ സേന: ഹർകീവിൽ നിന്ന് റഷ്യൻ സേന പിന്മാറുന്നതായി റിപ്പോർട്ട്

ഡോൺബാസിൽ ഏറ്റുമുട്ടൽ രൂക്ഷം; ഇസിയം തിരിച്ചുപിടിക്കാൻ പ്രത്യാക്രമണം ശക്തമാക്കി യുക്രെയ്ൻ സേന: ഹർകീവിൽ നിന്ന് റഷ്യൻ സേന പിന്മാറുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

കീവ്: റഷ്യ-.യുക്രൈൻ യുദ്ധം 80 ദിവസം പിന്നിടുമ്പോൾ റഷ്യൻ സേന ദുർബലമാകുന്നതായി റിപ്പോർട്ട്. ആക്രമണം 80 ദിവസം പിന്നിടുമ്പോൾ, കിഴക്കൻ മേഖലയായ ഡോൺബാസിൽ ഏറ്റുമുട്ടൽ രൂക്ഷമാവുകയാണ്. കീവ് പിടിച്ചെടുക്കാനുള്ള ശ്രമം കൂടി പരാജയപ്പെട്ടതോടെ എങ്ങനെ എങ്കിലും ഡോൺബാസ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യൻ സേന. ഡോണെറ്റ്‌സ്‌ക് പ്രവിശ്യയിൽ മിസൈലാക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ.

അതിനിടെ, റഷ്യ പിടിച്ചെടുക്കുകയും നിയന്ത്രണത്തിലാക്കുകയും ചെയ്ത തെക്കൻ നഗരമായ ഇസിയം തിരിച്ചുപിടിക്കാൻ യുക്രെയ്ൻ സേന പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇവിടെ റഷ്യൻ സേന ദുർബലമായതായാണ് വിവരം. യുക്രെയ്ൻ സേന ചെറുത്തുനിന്ന കിഴക്കൻ നഗരമായ ഹർകീവിൽ നിന്ന് റഷ്യൻ സേന പിന്മാറുന്നതായാണു റിപ്പോർട്ട്. ഇസിയം നഗരത്തിലേക്കു കൂടുതൽ സൈനികരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ ഹർകീവ് വിട്ടുപോയ ജനങ്ങൾ തിരിച്ചെത്തുന്നതായും ഹർകീവ് വീണ്ടും യുക്രൈന് സ്വാധീനമുള്ള മേഖലയായി മാറിയതായുമാണ് റിപ്പോർട്ടുണ്ട്.

സുമിയിലെ യുക്രെയ്‌നിന്റെ എസ്300 മിസൈൽ പ്രതിരോധ സംവിധാനം റഷ്യ തകർത്തു. തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം ഡോൺബാസിൽ പിടിമുറുക്കാനാണു റഷ്യൻ സേനയുടെ ശ്രമം. റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള മേഖലയിൽ റഷ്യയുടെ രൂക്ഷ വ്യോമാക്രമണമാണു തുടരുന്നത്. ദുഷ്‌കരമായ സ്ഥിതിയാണു അവിടെയെന്നും വരും ദിവസങ്ങളിൽ എന്തും സംഭവിക്കാമെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു.

അതേസമയം, യുക്രെയ്‌നിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നിയോഗിച്ച സൈനികരിൽ മൂന്നിലൊന്നു റഷ്യയ്ക്കു നഷ്ടമായെന്നാണു ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസ് വിലയിരുത്തൽ. ഡോൺബാസിലെ റഷ്യൻ സൈനികമുന്നേറ്റത്തിനു ശക്തി കുറഞ്ഞതായും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP