Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ രണ്ട് സിഖ് വ്യാപാരികളെ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കടയുടമകളെ: ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

പാക്കിസ്ഥാനിൽ രണ്ട് സിഖ് വ്യാപാരികളെ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കടയുടമകളെ: ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

സ്വന്തം ലേഖകൻ

പെഷാവർ: പാക്കിസ്ഥാനിൽ രണ്ട് സിഖ് വ്യാപാരികളെ അക്രമിസംഘം വെടിവെച്ചു കൊന്നു. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം. സൽജീത് സിങ് (42), രഞ്ജിത് സിങ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ അക്രമിസംഘം ഇവരെ വെടിവെച്ചു കൊല്ലുക ആയിരുന്നു. ആക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പെഷാവറിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള സർബന്ദിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കടയുടമകളാണ് ഇവർ. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാൻ അക്രമത്തെ അപലപിക്കുകയും അക്രമികളെ പിടികൂടാൻ പൊലീസിനു നിർദ്ദേശം നൽകുകയും ചെയ്തു. പെഷാവറിൽ പതിനയ്യായിരത്തോളം സിഖ് വംശജർ ജീവിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP