Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസപ്പിറവി കണ്ടില്ല, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച പെരുന്നാൾ

മാസപ്പിറവി കണ്ടില്ല, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച പെരുന്നാൾ

ന്യൂസ് ഡെസ്‌ക്‌

റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ റമസാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ആയിരിക്കും. സൗദിയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുന്നാൾ തിങ്കളാഴ്ച (2)യായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.

യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒമാനിൽ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാൽ, ഞായറാഴ്ച മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേർന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാൾ. മാസപ്പിറവി ദൃശ്യമായാൽ മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഒമാനും തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP