Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ 110 പേർക്ക് കൂടി കോവിഡ്; 161 പേർ സുഖം പ്രാപിച്ചു

സൗദി അറേബ്യയിൽ 110 പേർക്ക് കൂടി കോവിഡ്; 161 പേർ സുഖം പ്രാപിച്ചു

ന്യൂസ് ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കുറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണം നേരിയ തോതിൽ ഉയർന്ന് തുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും എണ്ണം കുറയുകയാണ്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 110 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ ചികിത്സയിലായിരുന്ന രോഗികളിൽ 161 പേർ സുഖം പ്രാപിച്ചു. ഒരു മരണവും പുതിയതായി രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,965 ഉം രോഗമുക്തരുടെ എണ്ണം 7,32,596ഉം ആയി. ആകെ മരണം 9,033 ആയി. നിലവിൽ 8,336 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 161 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദി അറേബ്യയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.68 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 24, ജിദ്ദ 17, മദീന 10, മക്ക 9, ദമ്മാം 9, ത്വാഇഫ് 6, അബഹ 5. സൗദി അറേബ്യയിൽ ഇതുവരെ 6,23,88,851 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP