Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

ഖത്തർ പ്രവേശന പട്ടിക പുതുക്കി; ഇന്ത്യ അതിതീവ്ര വിഭാഗത്തിൽ

ഖത്തർ പ്രവേശന പട്ടിക പുതുക്കി; ഇന്ത്യ അതിതീവ്ര വിഭാഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യങ്ങളെ തരംതിരിക്കുന്ന യാത്രാ പട്ടിക ഖത്തർ പുതുക്കി. ഇന്ത്യയെ അതിതീവ്ര വിഭാഗമായി കണക്കാക്കുന്ന എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ നിലനിർത്തി. പുതുക്കിയ പട്ടിക ഞായറാഴ്ച വൈകിട്ട് ഏഴ് മുതൽ നിലവിൽ വരും. എക്സപ്ഷണൽ റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം ആറായി കുറഞ്ഞു. നേരത്തെ ഒമ്പത് രാജ്യങ്ങളായിരുന്നു ഈ പട്ടികയിൽ. ഇന്ത്യക്ക് പുറമേ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത്, ഫിലിപ്പൈൻസ് എന്നിവയാണ് അസാധാരണ ചുവപ്പ് പട്ടികയിൽ തുടരുന്നത്.

ഇന്ത്യയടക്കം ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികളും ജിസിസി പൗരന്മാരും സന്ദർശക വിസക്കാരും 72 മണിക്കൂറിനിടെ നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. അംഗീകൃത കോവിഡ് വാക്സിൻ എടുത്തവർ ഖത്തറിൽ എത്തിയാൽ രണ്ട് ദിവസം ഹോട്ടലിൽ സമ്പർക്കവിലക്കിൽ കഴിയുകയും രണ്ടാം നാൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തുകയും വേണം. വാക്സിൻ എടുക്കാത്ത പ്രവാസികൾ ഏഴു ദിവസം ഹോട്ടലിൽ സമ്പർക്ക വിലക്കിൽ കഴിയണം. ഏഴാം നാൾ റാപ്പിഡ് ആന്റിജൻ പരിശോധന. എക്സപ്ഷണൽ റെഡ് ലിസ്റ്റിലെ വാക്സിൻ എടുക്കാത്ത സന്ദർശകർക്ക് പ്രവേശനമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP