Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെൽജിയത്തിൽ ആഞ്ഞടിച്ച് കോവിഡ് സുനാമി; റെക്കോർഡ് ഭേദിച്ച് പുതിയ രോഗികൾ; നിയന്ത്രണങ്ങൾക്കെതിരെ തെരുവിലിറങ്ങിയ ലക്ഷങ്ങളെ അടിച്ചോടിച്ച് സർക്കാർ; ബ്രിട്ടനിൽ ഇപ്പോഴും നിയന്ത്രണ വിധേയം

ബെൽജിയത്തിൽ ആഞ്ഞടിച്ച് കോവിഡ് സുനാമി; റെക്കോർഡ് ഭേദിച്ച് പുതിയ രോഗികൾ; നിയന്ത്രണങ്ങൾക്കെതിരെ തെരുവിലിറങ്ങിയ ലക്ഷങ്ങളെ അടിച്ചോടിച്ച് സർക്കാർ; ബ്രിട്ടനിൽ ഇപ്പോഴും നിയന്ത്രണ വിധേയം

മറുനാടൻ ഡെസ്‌ക്‌

ബെൽജിയത്തിൽ ഓമിക്രോൺ സുനാമി ആഞ്ഞടിക്കുമോഴും കടുത്ത നിയന്ത്രണങ്ങൾക്കെതിർ എതിരെ ശക്തിമായ എതിർപ്പ് ഉയരുകയാണ്. രാജ്യത്തെ കോവിഡ്നിയന്ത്രണങ്ങൾക്കെതിരെ ബ്രസ്സൽസിൽ പ്രകടനം നടത്തിയ പ്രതിഷേധകാരെ പിരിച്ചുവിടാൻ ബെൽജിയൻ പൊലീസിന് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിക്കേണ്ടിവന്നു. യൂറോപ്യൻ യൂണിയന്റെ തലസ്ഥാനം കൂടിയായ ബ്രസല്സ്സിൽ ഇന്നലെ നടന്ന പ്രതിഷേധത്തിൽ 50.000 പേരോളം പങ്കെടുത്തു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഇവിടെ എത്തിച്ചേർന്നിരുന്നു.

സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ബ്രസ്സൽസ്സിലെ തെരുവുകളിലൂടെ നടന്നുനീങ്ങിയ ജനക്കൂട്ടം പലയിടങ്ങളിലും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. യൂറോപ്യൻ യൂണിയന്റെ നയതന്ത്ര വിഭാഗം പ്രവർത്തിക്കുന്ന ഓഫീസും പ്രതിഷേധക്കാർ ആക്രമിച്ചു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രതിഷേധക്കാർ കെട്ടിടത്തിനു നേരെ കല്ലുകൾ എറിയുന്നതിന്റെയും ജനലുകൾ തല്ലിതകർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതിഷേധം അവസാനിപ്പിച്ച് തിരിച്ചുപോകണമെന്ന് ലൗഡ് സ്പീക്കറുകളിലൂടെ പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാഞ്ഞതിനെ തുടർന്നായിരുന്നു പൊലീസ് ബലം പ്രയോഗിച്ച് അവരെ പിരിച്ചുവിട്ടത്. ഇന്നലെ 60,000 ൽ അധികം പേർക്കാണ് ബെൽജിയത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. സമീപകാലത്തൊന്നും ഇത്രയധികം പേർക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. വ്യാപനം കൂടുതൽ കടുക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് മ്നൽകിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നത്.

വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പന്ത്രണ്ടോളം പ്രതിഷേധക്കാർക്കും പരിക്കുപറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയണ്. 70 പേരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിൽ എടുതിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മറ്റ് യൂറോപ്യൻ രാജ്യങ്ങൾടെ തലസ്ഥാനങ്ങളിലും കോവിഡ് പാസ്സ്പോർട്ട് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾക്കെതീരെ പ്രതിഷേധം ഉയരുകയാണ്. ബ്രസ്സൽസിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു എങ്കിലും, ഇതുവരെ കാണാത്തത്ര ജനക്കൂട്ടമായിരുന്നു ഇന്നലത്തെ പ്രതിഷേധത്തിന്.

വാക്സിന്റെ രണ്ട് ഡോസുകളും എടുത്തതിന്റെ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ടോ ഉണ്ടെങ്കിൽ മാത്രമെ ഇവിടെ പലയിടങ്ങളിലും പ്രവേശനമുള്ളു. ഇത് പൗരാവകാശത്തിൻ മേലുള്ള ലംഘനമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്നും നിയന്ത്രണങ്ങളെ എതിർക്കുന്നവർ ബ്രസ്സൽസിലെ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പോളണ്ടിന്റെയും നെതർലൻഡ്സിന്റെയും റൊമേനിയയുടെയുമെല്ലാം പതാകയേന്തിയവരെ പ്രതിഷേധക്കാരിൽ കാണാമായിരുന്നു.

2020 മുതൽലോകം കാണുന്നത് ഒരു ആരോഗ്യ ഏകാധിപത്യമാണെന്നായിരുന്നു പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞത്. 2020 മുതൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ അഴിമതിക്കെതിരെയും ദുർഭരണത്തിനെതിരെയും ഉയർത്തെഴുന്നേൽക്കാൻ ജനങ്ങളെ നിർബന്ധിതരാക്കിയിരിക്കുകയാണെന്നും അവർ പറയുന്നു. അതേസമയം, രാജ്യത്ത് ഇപ്പോൾ ഓമിക്രോൺ തരംഗമല്ലെന്നും അക്ഷരാർത്ഥത്തിൽ സുനാമിയാണ് ആഞ്ഞടിക്കുന്നതെന്നുമാണ് ബെൽജിയൻ പ്രസിഡണ്ട് പറഞ്ഞത്.

ബെൽജിയം ഉൾപ്പടെ പല യൂറോപ്യൻ രാജ്യങ്ങളിലും ഓമിക്രോൺ താണ്ഡവം തുടരുമ്പോൾ ബ്രിട്ടനിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി വരികയാണ്. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കാലത്തിനൊടുവിൽ ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും അത് നേരിയ വർദ്ധനവ് മാത്രമായിരുന്നു. ഇന്നലെ 74,799 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ചയിലേതിനേക്കാൾ 5 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം മരണനിരക്കിൽ കഴിഞ്ഞ ഞായറാഴ്‌ച്ചയിലേതിനേക്കാൾ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഇന്നലെ 75 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്‌ച്ചയിലേതിനേക്കാൾ 14 ശതമാനം കുറവാണത്. ജനുവരി 4 മുതൽ കഴിഞ്ഞ 17 ദിവസങ്ങളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. എന്നാൽ വ്യാപനം കുറയുന്നതിന്റെ വേഗത കഴിഞ്ഞ മൂന്നു ദിവസങ്ങളീലാീ കുറഞ്ഞു വരുന്നുണ്ടായിരുന്നു. വെള്ളിയാഴ്‌ച്ച 4 ശതമാനം കുറവു മാത്രമായിരുന്നു രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP