Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകേണ്ട ആവശ്യമില്ല; അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിൻ നൽകുകയാണ് ഇപ്പോൾ പ്രധാനം എന്നും ഡോ.സൗമ്യ സ്വാമിനാഥൻ

ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകേണ്ട ആവശ്യമില്ല; അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിൻ നൽകുകയാണ് ഇപ്പോൾ പ്രധാനം എന്നും ഡോ.സൗമ്യ സ്വാമിനാഥൻ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സീന്റെ ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. 'ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകേണ്ട സാഹചര്യം നിലവിലില്ല. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സീൻ നൽകുകയാണ് ഇപ്പോൾ പ്രധാനം. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്കും ആരോഗ്യപ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് അത്യാവശ്യമാണ്.'- ഡോ.സൗമ്യ പറഞ്ഞു.

ആരോഗ്യമുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭ്യമല്ല. ഓമിക്രോണിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. രോഗവ്യാപനം അതിവേഗത്തിലായിരിക്കും. ആയിരങ്ങൾ രോഗികളാകാൻ സാധ്യതയുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP