Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13 രാജ്യങ്ങളിലെ 25 കാറുകളെ തന്റെ വിരൽ തുമ്പിൽ നിയന്ത്രിച്ച് യുവാവ്; ടെസ് ലയെ ഞെട്ടിച്ച് ഹാക്കർ: ടെസ് ലയുടെ ഡ്രൈവറില്ലാ കാറിൽ വൻ സുരക്ഷാ വീഴ്ച

13 രാജ്യങ്ങളിലെ 25 കാറുകളെ തന്റെ വിരൽ തുമ്പിൽ നിയന്ത്രിച്ച് യുവാവ്; ടെസ് ലയെ ഞെട്ടിച്ച് ഹാക്കർ: ടെസ് ലയുടെ ഡ്രൈവറില്ലാ കാറിൽ വൻ സുരക്ഷാ വീഴ്ച

സ്വന്തം ലേഖകൻ

ത്യുത്സാഹത്തോടെയാണ് ടെസ്ല തങ്ങളുടെ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കിയത്. തികച്ചും സുരക്ഷിതമെന്ന് കമ്പനി പൂർണ്ണ ഉറപ്പ് നൽകിയതോടെ ലോകമെമ്പാടും ഈ ആളില്ലാ കാറിന് പ്രിയമേറുകയും ചെയ്തു. എന്നാൽ 13 രാജ്യങ്ങളിലെ 25 ടെസ്ല കാറുകളെ തന്റെ വിരൽ തുമ്പിൽ നിയന്ത്രിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു ഹാക്കർ. ഐ.ടി സെക്യൂരിറ്റി റിസർച്ചറും ഹാക്കറുമായ ഡേവിഡ് കൊളംബോ എന്ന യുവാവാണ് താൻ ടെസ്ലയെ ഹാക്ക് ചെയ്തതായി ട്വീറ്റ് ചെയ്തത്. കൗമാരക്കാരന്റെ ട്വീറ്റുകളുടെ ഗൗരവം തിരിച്ചറിഞ്ഞ് ടെസ്ല അധികൃതർ തന്നെ ഡേവിഡുമായി ബന്ധപ്പെടുകയും ചെയ്തു.

പത്തു രാജ്യങ്ങളിലെ 20ലേറെ ടെസ്ല കാറുകൾ നിയന്ത്രിക്കാൻ തനിക്കാവുന്നുണ്ടെന്നാണ് ഡേവിഡ് പറയുന്നത്. ആ കാറുടമകളെ ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ലെന്നുമുള്ള ഡേവിഡിന്റെ ട്വീറ്റോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറുകളുടെ റിമോട്ട് ക്യാമറ ഓഫാക്കുക, ഡോറുകൾ തുറക്കുക, ജനലുകൾ തുറക്കുക തുടങ്ങി കീലസ് ഫീച്ചർ വഴി കാർ സ്റ്റാർട്ട് ചെയ്യാൻ വരെ സാധിക്കുമെന്ന് ഡേവിഡ് കൊളംബോ ട്വീറ്റു ചെയ്തു. തുടർന്നാണ് 13 രാജ്യങ്ങളിലെ 25ലേറെ കാറുകളുടെ നിയന്ത്രണം സാധ്യമായെന്നും ഡേവിഡ് വിശദീകരിച്ചത്.

ഹാക്ക് ചെയ്ത കാറുകൾ ഇപ്പോൾ എവിടെയാണ് ഉള്ളത്, കാറുകളിൽ ഡ്രൈവർ ഉണ്ടോ തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങളും ചോർത്താനായി. പൊടുന്നനെ ടെസ്ലക്കുള്ളിൽ അത്യുച്ഛത്തിൽ സംഗീതം പ്ലേ ചെയ്തും ഞെട്ടിക്കാനാവുമെന്നും ഡേവിഡ് അവകാശപ്പെടുന്നു. അതേസമയം ടെസ്ലയുടെ കുഴപ്പം കൊണ്ടല്ല കാർ ഉടമകൾ വരുത്തിയ സുരക്ഷാ വീഴ്ചകൾ മൂലമാണ് ഹാക്കിങ് വഴി കാറുകളുടെ നിയന്ത്രണം സാധിക്കുന്നതെന്നു വിശദീകരണ ട്വീറ്റുകളിലൊന്നിൽ ഡേവിഡ് പറഞ്ഞു. അതുകൊണ്ടാണ് കാർ ഉടമകളെ ബന്ധപ്പെടാൻ ശ്രമിക്കുന്നതെന്നും ഡേവിഡ് വിശദീകരിച്ചു.

ഹൈവേയിൽ വേഗത്തിൽ പോകുന്നതിനിടെ വിൻഡോ തുറക്കുകയോ മ്യൂസിക് പ്ലെയർ പ്ലേ ചെയ്യുകയോ ലൈറ്റ് മിന്നിക്കുകയോ ഒക്കെ ചെയ്താൽ അപകടങ്ങൾക്ക് അത് കാരണമായേക്കാം. അതേസമയം ടെസ്ല കാറുകൾ വിദൂരത്തിലിരുന്നുകൊണ്ട് ഓടിക്കാൻ സാധിച്ചിട്ടില്ലെന്നും ഡേവിഡ് കൊളംബോ തുറന്നു സമ്മതിക്കുന്നു. തങ്ങളുടെ കാറിന്റെ ഉടമകളുടെ സുരക്ഷാ വീഴ്ചയിലുണ്ടായ പ്രാധാന്യം തിരിച്ചറിഞ്ഞ് ടെസ്ലയുടെ സെക്യൂരിറ്റി ടീം ഡേവിഡുമായി ബന്ധപ്പെടുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP