Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് വയസ്സിൽ സ്വന്തമായി രണ്ട് കമ്പനികൾ; സമ്പാദ്യം നൂറ് കോടി: ഓസ്‌ട്രേലിയക്കാരി പിക്‌സി കർട്ടിസിന്റെ ബിസിനസ് വളരുന്നത് പിക്‌സിയേക്കാൾ വേഗത്തിൽ

പത്ത് വയസ്സിൽ സ്വന്തമായി രണ്ട് കമ്പനികൾ; സമ്പാദ്യം നൂറ് കോടി: ഓസ്‌ട്രേലിയക്കാരി പിക്‌സി കർട്ടിസിന്റെ ബിസിനസ് വളരുന്നത് പിക്‌സിയേക്കാൾ വേഗത്തിൽ

സ്വന്തം ലേഖകൻ

പൊതുവേ എല്ലാവരും സംരംഭകരും ബിസിനസ്സുകാരുമൊക്കെ ആകുന്നത് ഇരുത്തം വന്ന പ്രായം എത്തിയ ശേഷമായിരിക്കും. എന്നാൽ പത്ത് വയസ്സിൽ ബിസ്സിനസുകാരിയായി ഞെട്ടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പിക്‌സി കർട്ടിസ്. കളിച്ചു നടക്കേണ്ട ഈ പ്രായത്തിൽ തന്നെ രണ്ടു കമ്പനികളുടെ ഉടമയാണ് പിക്‌സി. ആകെ സമ്പാദ്യം നൂറു കോടി രൂപയിലധികം.

പിക്‌സീസ് ഫിജറ്റ്‌സ് എന്ന കളിപ്പാട്ടക്കമ്പനി, പിക്‌സീസ് ബോസ് എന്നു പേരുള്ള മുടിയിൽ അണിയുന്ന ബോ വിൽക്കുന്ന കമ്പനി എന്നിവയാണ് പിക്‌സിയുടെ ഉടമസ്ഥതയിലുള്ളത്. പിക്‌സീസ് ഫിജറ്റ്‌സ് എന്ന കളിപ്പാട്ടക്കമ്പനി കഴിഞ്ഞ മേയിലാണു തുടങ്ങിയത്. ഈ കമ്പനി വൻ വിജയമായിരുന്നു. കമ്പനി വിപണനത്തിനായി ശേഖരിച്ച കളിപ്പാട്ടങ്ങളെല്ലാം പെട്ടെന്നു തന്നെ വിറ്റുപോയി. ഒറ്റ മാസത്തിൽ തന്നെ ഒന്നരലക്ഷം യുഎസ് ഡോളറാണ് കമ്പനിക്കു ലാഭം കിട്ടിയത്.

കളിപ്പാട്ടങ്ങൾക്കു പുറമേ വസ്ത്രങ്ങൾ, കുട്ടികളുടെ നിത്യോപയോഗ സാധനങ്ങൾ എന്നിവയും പിക്‌സീസ് വിപണനം നടത്തുന്നുണ്ട്. പിക്‌സിയുടെ അമ്മയായ റോക്‌സി ജാസെൻകോയും സംരംഭകയാണ്. ബിസിനസ് ജീവിതത്തിന്റെ ബാലപാഠങ്ങൾ പിക്‌സിയെ പഠിപ്പിച്ചതും അമ്മ റോക്‌സി തന്നെ. എന്നാൽ എക്കാലവും മകൾ ഒരു സംരംഭകയായി നിൽക്കണമെന്നു തനിക്കു നിർബന്ധമില്ലെന്നും പിക്‌സിക്കു താൽപര്യമുണ്ടെങ്കിൽ പതിനഞ്ചാം വയസ്സിൽ തന്നെ വിരമിക്കാമെന്നും റോക്‌സി പറയുന്നു.

പിക്‌സീസിന്റെ ഉൽപന്നങ്ങൾ വിറ്റഴിക്കാനായി പിക്‌സിയുടെ പേരിൽ ഒരു ഈ ഇൻസ്റ്റഗ്രാം പ്രൊഫൈലും ഉണ്ട്. കുരുന്ന് സെലിബ്രിറ്റികളായ നോർത്ത് വെസ്റ്റ്, ട്രൂ തോംസൺ, സൂരി ക്രൂയിസ് തുടങ്ങിയവർ ഇതു ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതും പിക്‌സീസിനു വലിയ പിന്തുണ നൽകി.കഴിഞ്ഞ ക്രിസ്മസ് സീസണിൽ പിക്‌സീസ് പുറത്തിറക്കിയ സമ്മാനങ്ങൾ മാത്രം ഓസ്‌ട്രേലയിൽ വിറ്റ് പോയത് 60000 ഡോളറുകൾക്കാണ്. പിക്‌സിയും കുടുംബവും ബിസിനസിൽ നിന്നു ലഭിച്ച ലാഭത്തിൽ നിന്ന് മൂന്നുകോടി രൂപ വില വരുന്ന പ്രീമിയം കാറും വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP