Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റഷ്യയ്ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യ

റഷ്യയ്ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യ

ന്യൂസ് ഡെസ്‌ക്‌

മോസ്‌കോ: രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യ. മഹാനായ രാജ്യ സ്നേഹി എന്നാണ് മുതിർന്ന സൈനിക മേധാവിയെ റഷ്യ വിശേഷിപ്പിച്ചത്.

റഷ്യയ്ക്ക് 'വളരെ അടുത്ത സുഹൃത്തിനെ' നഷ്ടപ്പെട്ടുവെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് ടിറ്റ്‌വറിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തത്തിൽ പരേതനായ ജനറൽ വഹിച്ച പങ്ക് അദ്ദേഹം ഓർമ്മിച്ചു. വേദനയുടെ ഈ സമയത്ത് 'ഇന്ത്യയ്ക്കൊപ്പം ദുഃഖിക്കുന്നു' എന്നാണ് അദ്ദേഹം ടീറ്റ്‌വറിൽ കുറിച്ചത്.

രാജ്യത്തെയാകെ വേദനയിലാഴ്‌ത്തിക്കൊണ്ടാണ് ഊട്ടിക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുകൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിക്കുന്നത്. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു 14 യാത്രികരിൽ 13 പേരുടേയും മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപും യാത്രസംഘത്തിലുണ്ടായിരുന്നു. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്.

അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബത്തെ കണ്ടിരുന്നു. വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ കാഡറ്റുകളുമായി നടക്കുന്ന സംവാദത്തിൽ പങ്കെടുക്കാനാണ് കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്. കോളജിന്റെ പത്ത് കിലോമീറ്റർ അകലെവച്ചാണ് ചോപ്പർ തകർന്നുവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP