Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ സത്യസന്ധതയെ നമിച്ച് സർക്കാരും; തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും ലഭിച്ച രത്‌നശേഖരത്തിന്റെ പാതി പർവ്വതാരോഹകന്: 1966ൽ തകർന്നൂ വീണ വിമാനത്തിലെ 2.56 കോടിയുടെ നിധി ശേഖരത്തിന്റെ പാതി ഫ്രഞ്ച് സർക്കാരിനും

ആ സത്യസന്ധതയെ നമിച്ച് സർക്കാരും; തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും ലഭിച്ച രത്‌നശേഖരത്തിന്റെ പാതി പർവ്വതാരോഹകന്: 1966ൽ തകർന്നൂ വീണ വിമാനത്തിലെ 2.56 കോടിയുടെ നിധി ശേഖരത്തിന്റെ പാതി ഫ്രഞ്ച് സർക്കാരിനും

സ്വന്തം ലേഖകൻ

പാരിസ്: 65 വർഷങ്ങൾക്ക് മുമ്പാണ് എയർ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചൻജംഗ വിമാനം യൂറോപ്പിലെ മോബ്ലാ പർവത സാനുക്കളിൽ തകർന്നു വീണത്. കോടികളുടെ നിധി ശേഖരവുമായി യൂറോപ്പിലേക്ക് പോയ ആരുടെയോ മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും നിറച്ച ആഒരു ഇന്ത്യൻ നിർമ്മിത ലോഹപ്പെട്ടിയും ആ പർവ്വത നിരകളിൽ മൂടപ്പെട്ടു. മരിച്ചു പോയവരുടെ ജീവിത സ്വപ്്‌നത്തിന്റെ അടയാളമായി അത് വർഷങ്ങൾ മോബ്ലാ പർവ്വതത്തിൽ തന്നെ കിടന്നുയ.

പക്ഷേ, ഇനി മുതൽ ആ ശേഖരത്തിൽ പാതി, അതു കണ്ടെടുത്ത സത്യസന്ധനായ ഫ്രഞ്ച് പർവതാരോഹകന്റേതാണ്. അരനൂറ്റാണ്ടായി മഞ്ഞിൽ പുതഞ്ഞു കിടന്ന രത്‌നക്കല്ലുകൾ 2013 ലാണ് പർവതാരോഹകനു കിട്ടിയത്. അവിടെ 2 വിമാനാപകടങ്ങൾ നടന്നിട്ടുണ്ടെന്ന് അറിയാവുന്ന അദ്ദേഹം മലയിറങ്ങി വന്ന് പെട്ടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

യഥാർഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കിൽപ്പെട്ട 3.4 ലക്ഷം ഡോളർ (2.56 കോടി രൂപ) വിലമതിക്കുന്ന രത്‌നശേഖരമാണു കണ്ടെത്തിയയാൾക്കും സ്ഥലം ഉടമയായ സർക്കാരിനുമായി വീതിച്ചു നൽകുന്നത്. 1966 ൽ തകർന്നു വീണ എയർ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചൻജംഗ വിമാനത്തിൽ ഇന്ത്യയുടെ ആണവശിൽപി ഹോമി ഭാഭയും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP