Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

ബ്രിട്ടീഷ് പൗരത്വവും രാജ്ഞിയുടെ പുരസ്‌കാരവും ലഭിക്കാൻ കോടികൾ പ്രിൻസ് ചാൾസ് ചാരിറ്റിക്ക് സംഭാവന ചെത സൗദി മുതലാളിയെ സൂക്ഷിക്കണമെന്ന് പിതാവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹാരി; മേഗന് വേണ്ടി രാജക്കുടുംബത്തെ തള്ളിയ രാജകുമാരൻ സ്വന്തം പിതാവിനെയും തള്ളി

ബ്രിട്ടീഷ് പൗരത്വവും രാജ്ഞിയുടെ പുരസ്‌കാരവും ലഭിക്കാൻ കോടികൾ പ്രിൻസ് ചാൾസ് ചാരിറ്റിക്ക് സംഭാവന ചെത സൗദി മുതലാളിയെ സൂക്ഷിക്കണമെന്ന് പിതാവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹാരി; മേഗന് വേണ്ടി രാജക്കുടുംബത്തെ തള്ളിയ രാജകുമാരൻ സ്വന്തം പിതാവിനെയും തള്ളി

മറുനാടൻ മലയാളി ബ്യൂറോ

കിട്ടിയ വടി ഓരോന്നായി എടുത്ത് സ്വന്തം കുടുംബത്തിന്റെ അടിക്കാൻ ശ്രമിക്കുകയാണ് രാജകൊട്ടാരം വിട്ടിറങ്ങിയ ഹാരി രാജകുമാരൻ. ബ്രിട്ടീഷ് പൗരത്വം രാജ്ഞിയുടെ പുരസ്‌കാരവും ലഭിക്കാം കൊടികൾ ചാൾസ് രാജകുമാരന്റെ ചാരിറ്റിക്ക് സംഭാവന നൽകി എന്ന് ആരോപിക്കപ്പെടുന്ന സൗദി ശതകോടീശ്വരനെയാണ് ഇപ്പോൾ ഹാർ വിവാദമാക്കുന്നത്. ഈ ശതകോടീശ്വരനെ പറ്റി തന്ന് തന്റെ പിതാവിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് ഹാരി ഇപ്പോൾ പറയുന്നത്.

വിവാദ വ്യവസായിക്ക് ചാൾസ് രാജകുമാരൻ സി ബി ഇ പുരസ്‌കാരം നൽകുന്നതിനും ഒരു വർഷം മുൻപ് തന്നെ മഹ്ഫോസ് മരീ മുബാരക് ബി മഹ്ഫോസ് എന്ന ഈ സൗദി കൊടീശ്വരനുമായുള്ള ബന്ധം താൻ ഉപേക്ഷിച്ചിരുന്നതായും ഹാരി വെളിപ്പെടുത്തി. അയാളുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നിയതിനാലാണ് അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും പിന്നീട് ഇക്കാര്യം തന്റെ പിതാവിനെ അറിയിച്ചിരുന്നെന്നും ഹാരി പറയുന്നു. വിവാദ വ്യവസായിയുമായി ഹാരി ഒരു സ്വകാര്യ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഹാരി ഈ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ബ്രിട്ടീഷ് പൗരത്വവും അതുപോലെ രാജ്ഞിയിൽ നിന്ന് ബഹുമതിയും കരസ്ഥമാക്കുവാൻ ചാൾസ് രാജകുമാരൻ നടത്തുന്ന സന്നദ്ധ സംഘടനയ്ക്ക് കോടിക്കണക്കിന് തുക സംഭാവനയായി നൽകി എന്നതായിരുന്നു അടുത്ത കാലത്ത് ഉയർന്ന ആരോപണം. ചാൾസിന്റെ ഉറ്റ സുഹൃത്ത് കൂടിയായ സ്ഥാപനത്തിന്റെ സി ഇ ഒയ്ക്ക് ഇതിനെ തുടർന്ന് ജോലി രാജിവയ്ക്കേണ്ടതായും വന്നിരുന്നു. ഹാരി മെഹ്ഫോസുമായി രണ്ടു തവണ കൂടിക്കാഴ്‌ച്ച നടത്തിയതിനു പിന്നാലെ തൊട്ടടുത്തവർഷമായ 2014-ൽ ഇവർ തമ്മിലുള്ള ബന്ധം അവസാനിച്ചു എന്നാണ് ഹാരി പറയുന്നത്.

ഇപ്പോൾ വിവാദമായിരിക്കുന്ന സി ബി ഇ ബഹുമതി ദാനവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും ഹരി തുറന്നു പറയുന്നു. ചാൾസ് രാജകുമാരന്റെ ചാരിറ്റബിൾ ട്രസ്റ്റ് വഴി, വിവിധ പദ്ധതികൾക്കായി ഈ സൗദി കൊടീശ്വരൻ ഒഴുക്കിയ ലക്ഷക്കണക്കിന് പൗണ്ടിനെ കുറിച്ചുള്ള വിവാദം അടുത്തകാലത്താണ് ഉയർന്നു വന്നത്. അതേ തുടർന്ന് പ്രിൻസസ് ഫൗണ്ടേഷൻ തലവനായിരുന്ന മൈക്ക്ൽ ഫൊസെറ്റിന് രാജിവെച്ച് ഒഴിയേണ്ടതായും വന്നിരുന്നു. ഫോസെറ്റ് മെഹ്ഫോസിന്റെ പ്രതിനിധികളുമായി ഗൂഢാലോചന നടത്തി ബഹുമതിക്കും പൗരത്വത്തിനും പകരമായി പണം സ്വീകരിക്കുവാൻ ശ്രമം നടത്തിയതായി ഒരു സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

രാജകുടുംബത്തിന്റെ വിവിധ ചാരിറ്റി പരിപാടികൾക്കായി 1.5 മില്ല്യൺ പൗണ്ടാണ് ഈ സൗദി പൗരൻ സംഭാവന നൽകിയതായി കണക്കാക്കപ്പെടുന്നത്. ഇയാളുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ തന്നെ ഇയാളെ കുറിച്ചുള്ള ആശങ്കകൾ താൻ പങ്കുവച്ചിരുന്നതായാണ് ഇപ്പോൾ ഹാരി വെളിപ്പെടുത്തുന്നത്. ഇത് രാജകുടുംബത്തിൽ കൂടുതൽ കലഹങ്ങൾക്ക് വഴിതെളീക്കുന്ന പ്രസ്താവനയാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അതേസമയം, പൗരത്വത്തിനും ബഹുമതിക്കും പകരമായി പണം വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് ചാൾസിന് അറിവില്ലെന്ന് ചാൾസ് രാജകുമാരന്റെ വക്താവ് വ്യക്തമാക്കി. എന്നാൽ, ഹാരി ചാൾസുമായി ആശങ്ക പങ്കുവെച്ചു എന്ന പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാൻ ചാൾസിന്റെ ഒഫീസ് തയ്യാറായില്ല. അതേസമയം, ഇതുസംബന്ധിച്ച് ക്രിമിനൽ പരാതി ഫയൽ ചെയ്ത മുൻ ലിബറൽ ഡെമൊക്രാറ്റ് എം പി നോർമൻ ബേക്കർ പറയുന്നത്, ഹാരി ഈ സൗദി പൗരനുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിൽ അത് തീർച്ചയായും ചാൾസിനുള്ള ഒരു അപകട മുന്നറിയിപ്പായിരുന്നു എന്നാണ്. എന്നാൽ, ചാൾസ് ആ മുന്നറിയിപ്പ് പാടെ അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മെറ്റ് പൊലീസ് ഈ കേസിൽ ഇതുവരെ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയിട്ടുള്ളത്. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ അവർക്ക് ചാൾസിനെയും ഹാരിയേയും ചോദ്യം ചെയ്യേണ്ടതായി വരും. 2013-ൽ രാജകുടുംബത്തിലെ ഒരു മുൻ ജീവനക്കാരന്റെ, ചെൽസയിലുള്ള പബ്ബിൽ വച്ചായിരുന്നു ഹാരി ആദ്യമായി മെഹ്ഫോസിനെ കണ്ടുമുട്ടുന്നതെന്ന് ഇന്നലെ സൺഡേ ടൈംസാണ് റിപ്പോർട്ട് ചെയതത്. ലെസൊതൊയിലും ബോത്സ്വാനയിലുംഉള്ള എയ്ഡ്സ് ബാധിതരെ സഹായിക്കുവാനായി 2006-ൽ ചാൾസ് രാജകുമാരൻ ആരംഭിച്ച പദ്ധതികളെ കുറിച്ച് അവർ ചർച്ച ചെയ്യുകയും ചെയ്തതായി പത്രം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP