Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഡ്‌നിയിൽ ഓമിക്രോൺ സാമൂഹിക വ്യാപനം

സിഡ്‌നിയിൽ ഓമിക്രോൺ സാമൂഹിക വ്യാപനം

ന്യൂസ് ഡെസ്‌ക്‌

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഓമിക്രോൺ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ. ക്വീൻസ്ലൻഡിൽ ഒരാൾക്കും, ന്യൂസൗത്ത് വെയ്ൽസിൽ കുറഞ്ഞതു 15 പേർക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നു.

സിഡ്‌നിയിൽ പ്രാദേശികമായിത്തന്നെ 5 പേർക്കു വൈറസ് സ്ഥിരീകരിച്ചതായാണു റിപ്പോർട്ടുകൾ. രണ്ടു സ്‌കൂളുകളിൽനിന്നും ഒരു ജിംനേഷ്യത്തിൽനിന്നുമാകാം നഗരത്തിൽ കോവിഡ് വ്യാപിച്ചതെന്നാണ് നിഗമനം.

ദോഹയിൽനിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശികളിൽനിന്നാണ് ഓസ്‌ട്രേലിയയിൽ വൈറസ് വ്യാപിച്ചത്. ഇതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ അധികൃതർ പരിശോധനയും കർശനമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP