Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർതറെ ക്രൂരമായി കൊന്ന രണ്ടാനമ്മ മരിക്കുന്നത് വരെ ജയിലിൽ; കൊലപാതകത്തിന് ചൂട്ടുപിടിച്ച പിതാവിന് 21 വർഷം തടവ്; വീഴ്‌ച്ച അന്വേഷിക്കാൻ ഉത്തരവിട്ട് ബ്രിട്ടീഷ് ബോറിസ് ജോൺസൺ

ആർതറെ ക്രൂരമായി കൊന്ന രണ്ടാനമ്മ മരിക്കുന്നത് വരെ ജയിലിൽ; കൊലപാതകത്തിന് ചൂട്ടുപിടിച്ച പിതാവിന് 21 വർഷം തടവ്; വീഴ്‌ച്ച അന്വേഷിക്കാൻ ഉത്തരവിട്ട് ബ്രിട്ടീഷ് ബോറിസ് ജോൺസൺ

സ്വന്തം ലേഖകൻ

സ്നേഹിക്കാൻ ആരുമില്ലാത്ത ലോകത്തുനിന്ന്, മനുഷ്യത്വമുള്ളവരുടെയൊക്കെ മനസ്സിൽ ഒരു തേങ്ങൽ അവശേഷിപ്പിച്ചുകൊണ്ട് അത്യൂന്നതങ്ങളിലേക്ക് പറന്നകന്ന ആ മാലാഖക്കുഞ്ഞിന്റെ ആത്മാവിന് മോക്ഷം ലഭിക്കുന്നു. ആറുവയസ്സുകാരനെ മനുഷ്യർക്ക് കഴിയാത്തവിധം ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്ത രാക്ഷസ സ്ത്രീക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ചുകൊണ്ട് ബ്രിട്ടനിലെ കോടതി ഉത്തരവിറക്കി.

പ്രതികരിക്കാൻ കഴിയാത്ത ആറുവയസ്സുകാരൻ ആർതറിനെ പട്ടിണിക്കിട്ടും ക്രൂര മർദ്ദനങ്ങൾക്ക് വിധേയമാക്കിയും കൊന്ന രണ്ടാനമ്മ എമ്മ ടസ്റ്റിനാണ് ബ്രിട്ടനിലെ പരമാവധി ശിക്ഷ ലഭിച്ചിരിക്കുന്നത്. കാമുകിയുടെ പാവടത്തുമ്പിൽ തൂങ്ങി സ്വന്തം മകനെ കൊലചെയ്യാൻ കൂട്ടുനിന്ന പിതാവ് തോമസ് ഹ്യുഗ്സിന് ഇനി 21 വർഷം കാരാഗ്രഹത്തിൽ കഴിയാം. ഉപ്പുകലർത്തിയ വിഷലായനി കുടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ആ പിഞ്ചു കുഞ്ഞിന്റെ തല പരുക്കൻപ്രതലത്തിൽ ആഞ്ഞടിച്ചാണ് ഇവർ ആ കുഞ്ഞിനെ കൊന്നതെന്ന് തെളിഞ്ഞിരുന്നു.

തികഞ്ഞ ക്രൂരയായ രണ്ടാനമ്മയുടെ കൈയിൽനിന്നും മാസങ്ങളോളം ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായിട്ടാണ് ആ പിഞ്ചുകുഞ്ഞ് അവസാനം മരണത്തിനു കീഴടങ്ങിയത്. മരിക്കുന്നതിനു തൊട്ടുമുൻപത്തെ സി സി ടി വി ദൃശ്യങ്ങൾ ബ്രിട്ടന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. എന്നെ സ്നേഹിക്കാൻ ആരുമില്ലെന്ന് പറഞ്ഞ് വിതുമ്പുന്ന ആ കുഞ്ഞിന്റെ കണ്ണുനീർ ഇപ്പോഴും ബ്രിട്ടന്റെ ഉറക്കം കെടുത്തുകയാണ്. ജീവിതമാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട എമ്മ ടസ്റ്റിന് 29 വർഷത്തെ തടവിനു ശേഷം മാത്രമേ പരോൾ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ എന്നും കോടതി പറഞ്ഞു.

വിചാരണയ്ക്കിടയിലെങ്ങും എമ്മ ടസ്റ്റിൻ എന്ന നരാധമ ഒരിക്കൽ പോലും പശ്ചാത്തപിച്ചില്ല എന്നതാണ് ശ്രദ്ദേയം. അവർ സങ്കടപ്പെട്ടിരുന്നത് കേവലം അവരെ കുറിച്ചുമാത്രമായിരുന്നു എന്ന് കുഞ്ഞ് ആർതറിന്റെ മുത്തശ്ശി പറയുന്നു. നാലുമക്കളുടേ അമ്മകൂടിയായ എമ്മയോട് നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീ ആനെന്നും ഏത് നുണപറയുവാനും അതുപോലെ കുറ്റം മറ്റുള്ളവരിൽ ചാർത്താനും നിങ്ങൾക്ക് യാതോരു മടിയും ഇല്ലെന്നും വിചാരണക്കിടയിൽ ജഡ്ജി പറഞ്ഞിരുന്നു.

നിങ്ങൾക്ക് തോമസ് ഹ്യുഗ്സിനെ ഒറ്റയ്ക്ക് വേണമായിരുന്നു. അപ്പോൾ അയാൽ നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും മാത്രം ചെലവിനു തരും. ആർതറിനെ ഒഴിവാക്കേണ്ടത് നിങ്ങളുടെ ആവശ്യമായിരുന്നു, ജഡ്ജി പറഞ്ഞു. ആർതർ പീഡനമേൽക്കുമ്പോഴൊക്കെ എമ്മയും കുട്ടികളും അതേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയായിരുന്നു എന്നും ജഡ്ജി നിരീക്ഷിച്ചു. കാമുകിയുടെ പാവാടത്തുമ്പിൽ തൂങ്ങി സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിന്ന തോമസ് ഹ്യുഗ്സിനെയും ജഡ്ജി നിശിതമായി വിമർശിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP