Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

സൗദി അറേബ്യയിൽ 24 പേർക്ക് കൂടി കോവിഡ്; ഒരു മരണം

സൗദി അറേബ്യയിൽ 24 പേർക്ക് കൂടി കോവിഡ്; ഒരു മരണം

ന്യൂസ് ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 32 പേർ സുഖം പ്രാപിച്ചു. ഒരു കോവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 549,695 ഉം രോഗമുക്തരുടെ എണ്ണം 538,856 ഉം ആയി. ആകെ മരണസംഖ്യ 8,833 ആണ്.

2,006 കോവിഡ് രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 48 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 9, ജിദ്ദ - 5, മക്ക - 2, മദീന - 2, അൽകോബാർ - 2, മറ്റ് 4 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 47,309,172 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 24,581,780 ആദ്യ ഡോസും 22,380,259 രണ്ടാം ഡോസുമാണ്. 347,133 ഡോസ് പ്രായാധിക്യമുള്ളവർക്ക് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP