Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിവിദഗ്ദരായ സൈനികരെ ചേർത്ത് നാല് അന്താരാഷ്ട്ര ബറ്റാലിയനുകൾ ഉണ്ടാക്കാൻ ഒരുങ്ങി ബ്രിട്ടൻ; കിഴക്കൻ യൂറോപ്പിനും ഏഷ്യയ്ക്കും ഓരൊ ട്രൂപ്പിനെ അയയ്ക്കുമ്പോൾ ആഫ്രിക്കയിലേക്ക് രണ്ട്

അതിവിദഗ്ദരായ സൈനികരെ ചേർത്ത് നാല് അന്താരാഷ്ട്ര ബറ്റാലിയനുകൾ ഉണ്ടാക്കാൻ ഒരുങ്ങി ബ്രിട്ടൻ; കിഴക്കൻ യൂറോപ്പിനും ഏഷ്യയ്ക്കും ഓരൊ ട്രൂപ്പിനെ അയയ്ക്കുമ്പോൾ ആഫ്രിക്കയിലേക്ക് രണ്ട്

സ്വന്തം ലേഖകൻ

മാറിവരുന്ന അന്താരാഷ്ട്ര രാഷ്ട്രീയ സമവാക്യങ്ങളിൽ കാലത്തിനൊത്തു മാറി ലോകത്ത് തങ്ങളുടെ പ്രസക്തി നിലനിർത്താൻ ശ്രമിക്കുകയാണ് ഒരുകാലത്ത് സൂര്യൻ അസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം. അതി വിദഗ്ദരായ സൈനികരെ ഉൾപ്പെടുത്തി നാല് ബറ്റാലിയനുകൾക്ക് രൂപം കൊടുക്കുവാൻ ഉദ്ദേശിക്കുന്നതായി ബ്രിട്ടീഷ് സേന വക്താവ് വെളിപ്പെടുത്തി. ലോകത്തിന്റെ വിവിധ യുദ്ധമുഖങ്ങളിലായിരിക്കും ഇവരെ വിന്യസിക്കുക. 1200 അംഗങ്ങൾ ഉള്ള ഈ പുതിയ റേഞ്ചർ റെജിമെന്റിലെ നാലു ബറ്റാലിയനുകളിൽ ഒന്നിനെ വിന്യസിക്കുക കിഴക്കൻ യൂറോപ്പിലായിരിക്കും.

സൈനികവൃത്തിയിലെ നൈപുണ്യം, വൈകാരിക ബുദ്ധി തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും സൈന്യത്തിലെ വിവിധ റെജിമെന്റുകളിൽ നിന്നും 300 പേരടങ്ങുന്ന ഈ എലൈറ്റ് ബറ്റാലിയനിലേക്കുള്ള ആളുകളെ തെരഞ്ഞെടുക്കുക. യുദ്ധത്തിനൊപ്പം പ്രാദേശിക സൈന്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലാണ് വൈകാരിക് ബുദ്ധി കൂടി പരിഗണിക്കുന്നത്. 300 പേരടങ്ങുന്ന മറ്റൊരു ബറ്റാലിയനി മദ്ധ്യപൂർവ്വ ദേശത്ത് വിന്യസിക്കുമ്പോൾ രണ്ട് ബറ്റാലിയനുകൾ യാത്രയാകുക ആഫ്രിക്കയിലേക്കായിരിക്കും.

തങ്ങളെ പോസ്റ്റ് ചെയ്യുന്ന നാടുകളിലെ ഭാഷ അറിയില്ലെങ്കിൽ ഈ ബറ്റാലിയനിൽ പെട്ടവർ ആ ഭാഷ പഠിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ സഖ്യ രാജ്യത്തിലെ സേനാംഗങ്ങളുമായുള്ള അശയവിനിമയം കൂടുതൽ കാര്യക്ഷമമാകും. മാത്രമല്ല, വളരെയധികം പ്രവൃത്തി പരിചയമുള്ള പക്വതയാർജ്ജിച്ച സൈനികർ മാത്രമായിരിക്കും ഈ ബറ്റാലിയനിലേക്കായി തിരഞ്ഞെടുക്കപ്പെടുക. പുതിയ യൂണിഫോമും പുതിയ ബാഡ്ജുമായിരിക്കു ഇവർക്ക്. അത്യന്താധുനിക ആയുധങ്ങളായിരിക്കും ഇവർ ഉപയോഗിക്കുക.

അതായത്, സഖ്യരാഷ്ട്രങ്ങളുടെ സേനകളെ സഹായിക്കുക എന്നതിനപ്പുറം അവരോടൊന്നിച്ച് യുദ്ധമുഖത്ത് ശത്രുക്കളുമായി നേരിട്ട് പോരാടുക എന്നതായിരിക്കും ഇവരുടെ കടമ.2022 ആദ്യ പാദത്തിൽ തന്നെ ഈ പ്രത്യേക ബറ്റാലിയനുകളുടെ പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പാർലമെന്റിറ്റ്നെ നിരീക്ഷണത്തിലായിരിക്കും ഇവരുടെ ഓരോ ഓപ്പറേഷനുകളും നടക്കുക. തങ്ങളുടെ പങ്കാളികളെ സഹായിക്കുന്നതിൽ ഒതുങ്ങാതെ അവരോടൊപ്പം പോരാടുവാൻ കെല്പുള്ളതാണ് ഈ സൈന്യം എന്ന് റേഞ്ചേഴ്സ് കമാൻഡർബ്രിഗേഡിയർ ഗസ് ഫെയർ പറഞ്ഞു.

യുദ്ധമുഖത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലായിരിക്കും ഈ ബറ്റാലിയനെ വിന്യസിക്കുക. തീവ്രവാദ സംഘടനകളുടെ ഭീഷണി ഏറെ നിലനിൽക്കുന്ന രാജ്യങ്ങളിലേക്കായിരിക്കും ഈ ബറ്റാലിയനെ അയയ്ക്കുക. കണ്ടുപിടിക്കാൻ കഴിയാത്ത ആറ് ഇഞ്ച് ബ്ലാക്ക് ഹോണറ്റ് ഉൾപ്പടെയുള്ള ഡ്രോണുകൾ, മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം എന്നിവ ഇവരുടെ കൈവശം ഉണ്ടായിരിക്കും. 93 മൈൽ ദൂരം വരെ ഒരേസമയം 12 റോക്കറ്റുകൾ തൊടുത്തുവിടാൻ കെല്പുള്ളതാണ് ഈ ആധുനിക ലോഞ്ച് സിസ്റ്റം.

ഒരു ഗണ്ണർ ഉൾപ്പടെ മൂന്നു പേരടങ്ങുന്നതായിരിക്കും ഒരു ലാൻഡ് റോവർ ടീം. മാത്രമല്ല, ആവശ്യമുള്ളപ്പോൾ സഹായിക്കുവാൻ അപ്പാച്ചെ ഹെലികോപ്റ്റർ ഗൺഷിപ്പുകളും സദാ സന്നദ്ധരായിരിക്കും. ഭാഷാ വിദഗ്ദരെ പോലെ തന്നെ രഹസ്യാന്വേഷണ വിദഗ്ദരേയും സ്ഫോടക വസ്തുക്കൾ നിർവ്വീര്യമാക്കുന്നതിൽ വിദഗ്ദരായവരെയും റേഞ്ചേഴ്സിൽ നിയമിക്കും. കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവുകൾ ശേഖരിക്കാൻ വിദഗ്ദരായവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര മ്രിനലുകൾക്കെതിരെ കേസുകൾ കൂടുതൽ ഫലവത്തായി അന്താരാഷ്ട്ര കോടതിയിൽ എത്തിക്കാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP