Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിൽ വാണിജ്യ സന്ദർശക വിസക്കാർക്ക് ഇനി വർക്ക് പെർമിറ്റില്ല; മുൻകരുതൽ യൂറോപ്പിൽ പുതിയ കോവിഡ് തരംഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ

കുവൈറ്റിൽ വാണിജ്യ സന്ദർശക വിസക്കാർക്ക് ഇനി വർക്ക് പെർമിറ്റില്ല; മുൻകരുതൽ യൂറോപ്പിൽ പുതിയ കോവിഡ് തരംഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മനാമ : കുവൈറ്റിൽ വാണിജ്യ സന്ദർശക വിസയിൽ വരുന്നവർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് മാനവശേഷി വിഭാഗം നിർത്തിവെച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് തരംഗം റിപ്പോർട്ട് ചെയ്ത പാശ്ചാത്തലത്തിൽ മുൻകരുതലായാണ് നടപടി.

കുവൈറ്റിലേക്കുള്ള എല്ലാ തരത്തിലുള്ള വിസകളും പുനരാരംഭിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചിരുന്നു. കൂടാതെ, വാണിജ്യ സന്ദർശക വിസകൾ തൊഴിൽ വിസയിലേക്ക് മാറ്റാനും മാൻപവർ അഥോറിറ്റി അനുവദിച്ചു. നവംബർ ഏഴുമുതൽ തൊഴിൽ വിസയും സന്ദർശക വിസയുമടക്കം എല്ലാതരം വിസകളും വീണ്ടും അനുവദിക്കാൻ തുടങ്ങി. 53 രാജ്യക്കാർക്ക് ഇവിസയും അനുവദിക്കാൻ തുടങ്ങിയിരുന്നു.

വാണിജ്യ സന്ദർശക വിസ വാണിജ്യ പ്രവർത്തനത്തിന് മാത്രമായാണ് അനുവദിക്കാറ്. എന്നാൽ, ഇത് തൊഴിൽ വിസയിലേക്ക് മാറ്റാൻ കഴിയുമായിരുന്നു. ഇതാണ് താൽക്കാലികമായി നിർത്തിവെച്ചത്. കൊറോണ വൈറസ് മഹാമാരി കാരണം ഒന്നര വർഷത്തോളമായി വിസ അനുവദിച്ചിരുന്നില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP