Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം; പ്രവാസിയുടേത് എന്ന് സംശയം

കുവൈറ്റിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം; പ്രവാസിയുടേത് എന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈറ്റിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ പ്രവാസിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ട്. പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നും ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു

ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒരാളുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതെന്ന് കുവൈറ്റ് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രവാസിയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP