Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർത്തേൺ അയർലൻഡ് സന്ദർശനം റദ്ദുചെയ്ത് എലിസബത്ത് രാജ്ഞിയെ ആശുപത്രിയിലാക്കി; 95 കാരിയായ ബ്രിട്ടീഷ് രജ്ഞിയുടെ ആരോഗ്യ നിലയിൽ കുഴപ്പമില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം

നോർത്തേൺ അയർലൻഡ് സന്ദർശനം റദ്ദുചെയ്ത് എലിസബത്ത് രാജ്ഞിയെ ആശുപത്രിയിലാക്കി; 95 കാരിയായ ബ്രിട്ടീഷ് രജ്ഞിയുടെ ആരോഗ്യ നിലയിൽ കുഴപ്പമില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം

സ്വന്തം ലേഖകൻ

ദ്വീപ് വിഭജനത്തിന്റെ നൂറാം വാർഷികത്തിൽ പങ്കെടുക്കുവാൻ നോർത്തേൺ അയർലൻഡ് സന്ദർശിക്കുവാനിരുന്ന എലിസബത്ത് രാജ്ഞി പരിപാടികൾ റദ്ദ് ചെയ്തു. അതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജ്ഞി രാത്രി മുഴുവൻ ആശുപത്രിയിൽ തന്നെ തുടർന്നു. പിന്നീട് മടങ്ങി. പരിപാടികൾ റദ്ദ് ചെയ്ത് വിശ്രമിക്കുവാൻ കൊട്ടാരം ഡോക്ടർമാർ ഉപദേശിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും അത് ധാരാളം അഭ്യുഹങ്ങൾക്ക് വഴിയൊരുക്കി.

ചില ചെറിയ പ്രാഥമിക പരിശോധനകൾക്കായാണ് ബുധനാഴ്‌ച്ച ഉച്ചയ്ക്ക് കിങ് എഡ്വേർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നർകിയുന്നു. ചില പ്രായോഗിക കാരണങ്ങളാലാണ് രാജ്ഞിക്ക് രാത്രി ആശുപത്രിയിൽ കഴിയേണ്ടി വന്നതെന്നും അറിയുന്നു. ഇതിനാലും രാജ്ഞിയുടെ ആരോഗ്യകാര്യങ്ങളിലെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിനാലുമാണ് അശുപത്രി സന്ദർശനം മുൻകൂട്ടി വെളിപ്പെടുത്താതിരുന്നതെന്ന് അറിയുന്നു.

ബുധനാഴ്‌ച്ച രാത്രി മുഴുവൻ ആശുപത്രിയിൽ കഴിഞ്ഞ രാജ്ഞി, ഇന്നലെ രാവിലെ ആശുപത്രി വിട്ടതായും ഉച്ചഭക്ഷണ സമയത്തിനു മുൻപായി വിൻഡ്സർ കാസിലിൽ എത്തിയതായും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്‌ച്ച മുഴുവൻ രാജ്ഞി ഇവിടെ വിശ്രമത്തിലായിരിക്കും. 2013 മാർച്ചിൽ ഉദരസംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് രാജ്ഞി ആശുപത്രിയിൽ ഒരു രാത്രി മുഴുവൻ ചെലവഴിക്കുന്നത്. ഇന്നലെ തിരിച്ചെത്തിയ രാജ്ഞി പൂർണ്ണ ആരോഗ്യവതിയാണെന്നും തന്റെ ഔദ്യോഗിക കാര്യങ്ങളിൽ വ്യാപൃതയാണെന്നും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ബൂസ്റ്റർ ഡോസിന് അർഹതയുണ്ടായിട്ടും രാജ്ഞി ബൂസ്റ്റർ ഡോസ് ഏടുത്തുവോ എന്ന കാര്യവും കൊട്ടാരം വെളിപ്പെടുത്തിയില്ല.

രാജ്ഞി സംബന്ധിക്കുന്ന പ്രധാന പരിപാടികൾ സാധാരണയായൈ അവസാന മണിക്കൂറുകളിൽ റദ്ദ് ചെയ്യാറില്ല. ഇപ്പോൾ രാജ്ഞിയുടെ ആരോഗ്യ കാര്യത്തിൽ കൊട്ടാരം ജീവനക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒക്ടോബർ ആദ്യം ബല്മൊറാലിൽ നിന്നും തിരിച്ചെത്തിയശേഷം രാജ്ഞിക്ക് ഏറെ തിരക്കുപിടിച്ച ദിനങ്ങളായിരുന്നു. അബ്രെഡീൻഷയറിലെ രാജകുടുംബത്തിന്റെ എസ്റ്റേറ്റിലേക്കുള്ള യാത്ര ഉൾപ്പടെ ഏകദേശം 1000 മൈലുകളാണ് ഈ മാസം അവർ യാത്ര ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ച ഊന്നുവടിയുടെ സഹായത്തോടെയായിരുന്നു അവർ ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP