Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ട്രൈസെറാടോപ്‌സ് ദിനോസറുകളുടെ ഫോസിൽ ലേലത്തിൽ വിറ്റു പോയത് 57 കോടി രൂപയ്ക്ക്; ബിഗ് ജോൺ ജീവിച്ചിരുന്നത് 6.6 കോടി വർഷങ്ങൾക്ക് മുമ്പ്

ട്രൈസെറാടോപ്‌സ് ദിനോസറുകളുടെ ഫോസിൽ ലേലത്തിൽ വിറ്റു പോയത് 57 കോടി രൂപയ്ക്ക്; ബിഗ് ജോൺ ജീവിച്ചിരുന്നത് 6.6 കോടി വർഷങ്ങൾക്ക് മുമ്പ്

സ്വന്തം ലേഖകൻ

പാരീസ്: ട്രൈസെറാടോപ്‌സ് ദിനോസറുകളിൽ ഏറ്റവുംഭീമനായ 'ബിഗ് ജോണി'ന്റെ ഫോസിൽ പാരീസിൽനടന്ന ലേലത്തിൽ വിറ്റു പോയത് 57 കോടി രൂപയ്ക്ക് (66 ലക്ഷം യൂറോ). ഇവയ്ക്ക് പരമാവധി 13 കോടി രൂപ ലഭിക്കുമെന്നാണ് ലേലകമ്പനി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, അഞ്ചിരട്ടി തുക ലഭിക്കുകയായിരുന്നു. ഡ്രായറ്റ് ലേലകമ്പനിയാണ് ലേലം സംഘടിപ്പിച്ചത്.

2014-ലാണ് ബിഗ് ജോൺ ദിനോസറുകളുടെ ഫോസിലിന്റെ ഭാഗങ്ങൾ ആദ്യമായി കണ്ടെത്തുന്നത്. 2015-ഓടെ ഫോസിലിന്റെ 60 ശതമാനവും പുരാവസ്തുഗവേഷകർ കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയ ഇരുനൂറിലേറെ ഭാഗങ്ങൾ ഇറ്റലിയിൽവെച്ച് കൂട്ടിച്ചേർത്താണ് പാരീസിൽ ലേലത്തിനുവെച്ചത്.

2.62 മീറ്ററോളം നീളവും രണ്ടുമീറ്റർ വീതിയുമുള്ള തലയോട്ടി, ഒരു മീറ്ററിലേറെ നീളമുള്ള രണ്ടുകൊമ്പുകൾ എന്നിവയാണ് പേരുപോലെ ഭീമനായ ബിഗ് ജോണിനുള്ളത്. ഇതുവരെ കണ്ടെത്തിയ മറ്റേതു ട്രൈസെറാടോപ്‌സ് ദിനോസറുകളെക്കാളും 10 ശതമാനത്തോളം വലുതാണിത്.

6.6 കോടി വർഷങ്ങൾക്കുമുമ്പ് ഇന്നത്തെ യു.എസിലെ അലാസ്‌കമുതൽ മെക്‌സിക്കോവരെ നീണ്ടുകിടക്കുന്ന ലാറാമിഡിയ എന്ന ദ്വീപിലാണ് ബിഗ് ജോൺ ജീവിച്ചിരുന്നത്. സൗത്ത് ഡക്കോട്ടയിലുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ ഇവ ഭൂമിയിൽനിന്ന് തുടച്ചുമാറ്റപ്പെടുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP