Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് അസൂയ; ഗർഭിണിയായ ട്രെയ്‌നറെ സർക്കസിനിടെ ആക്രമിച്ച് കരടി

വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് അസൂയ; ഗർഭിണിയായ ട്രെയ്‌നറെ സർക്കസിനിടെ ആക്രമിച്ച് കരടി

സ്വന്തം ലേഖകൻ

ർഭിണിയായ ട്രെയ്‌നർക്ക് നേരെ സർക്കസിനിടെ കരടിയുടെ ആക്രമണം. സർക്കസ് നടക്കുന്നതിനിടെ കുട്ടികളും അവരുടെ മാതാപിതാക്കളും നോക്കിയിരിക്കെയാണ് ബ്രൗൺ ബിയർ ട്രെയ്‌നറായ യുവതിയെ ആക്രമിച്ചത്. ഗർഭിണിയായ യുവതിയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനോടുള്ള അസൂയ കൊണ്ടാവാം കരടി ട്രെയിനറെ ആക്രമിച്ചതെന്നാണ് വിവരം. കരടിയുടെ കടിയും മാന്തും ഏറ്റെങ്കിലും യുവതി രക്ഷപ്പെട്ടു. യുവതിയുടെ വയറ്റിലുള്ള കുഞ്ഞിനും അപകടമില്ല.

താൻ ഗർഭിണിയായതു മുതൽ കടുവയ്ക്ക് അസൂയ ഉണ്ടായിരുന്നതായി ട്രെയ്‌നറായ യുവതി പറയുന്നു. യുവതിയുടെ ശരീരത്തിൽ കരടിയുടെ മാന്തേറ്റ രണ്ട് പാടുകളും കാലിൽ കടിയേറ്റ പാടും ഉണ്ട്. വേദിയിലെത്തിയപ്പോൾ കരടി സാധാനണ പോലെയാണ് പെരുമാറിയത്. വളരെ സ്‌നേഹത്തോടെയാണ് കരടി നിന്നതും പൊടുന്നനെ ആക്രമിക്കുക ആയിരുന്നു.

യുവതിയെ ആക്രമിക്കുന്നത് കണ്ട് രണ്ട് പുരുഷന്മാർ ഓടി വന്നു. അവർ കരടിയുടെ പിടി വിടുവിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് കരടിയുടെ കടിയേറ്റു. താഴേയ്ക്ക് മറിഞ്ഞ് വീഴുകയും ചെയ്തു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോസ്‌കോയിൽ നിന്നും 225 മൈൽ അകലെയുള്ള ഒറിയോളിലാണ് സംഭവം.

ഷോയ്ക്ക് മുന്നേ കൂട്ടിൽ കിടക്കുമ്പോഴും കരടി അസ്വസ്ഥനായിരുന്നെന്ന് കാണികൾ പറയുന്നു. മുൻപ് ഒരിക്കലും ഈ കരടി ഒരാളെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്തായാലും പെർഫോമൻസിൽ നിന്നും തൽക്കാലത്തേക്ക് ഈ കരടിയെ മാറ്റി നിർത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP