Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബവുമായി ഹണിമൂൺ ആഘോഷിക്കാൻ എത്തി; ക്യാംപ് ഫയറിനിടെ പൊട്ടിത്തെറിച്ചത് ഒന്നാം ലോക മഹായുദ്ധ കാലത്തെ ബോംബ്; നവവധു ആശുപത്രിയിൽ: സഹോദരൻനും സുഹൃത്തും മരിച്ചു

കുടുംബവുമായി ഹണിമൂൺ ആഘോഷിക്കാൻ എത്തി; ക്യാംപ് ഫയറിനിടെ പൊട്ടിത്തെറിച്ചത് ഒന്നാം ലോക മഹായുദ്ധ കാലത്തെ ബോംബ്; നവവധു ആശുപത്രിയിൽ: സഹോദരൻനും സുഹൃത്തും മരിച്ചു

സ്വന്തം ലേഖകൻ

ണിമൂൺ ആഘോഷത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് നവ വധുവിന് പരിക്ക്. യുവതിയുടെ സഹോദരനും സുഹൃത്തും ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ാെന്നാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന WW1 ബോംബ് ആണ് പൊട്ടിത്തെറിച്ചത്. ആ സമയത്ത് സ്‌ഫോടനത്തിന് ഉപയോഗിക്കാതിരുന്ന ബോംബ് ഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. ഇത് ക്യാംപ് ഫയറിനിടെ തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ഉക്രൈനിലാണ് സംഭവം. ലണ്ടനിൽ നിന്നും ഹണിമൂൺ ആഘോത്തിനെത്തിയ കുടുംബമാണ് ദുരന്തത്തിൽ കലാശിച്ചത്. 31കാരിയായ ലിഡിയ മക്രാചുക്‌സും 43കാരനായ ഭർത്താവ് നോർബർട്ട് വർഗയുമാണ് കുടുംബത്തോടൊപ്പം ഹണിമൂൺ ആഘോഷത്തിനായി ഉക്രൈനിലെത്തിയത്. 12 അംഗ സംഘം ക്യാംപ് ഫയറിന് ചുറ്റും ആടി തിമിർക്കുന്നതിനിടിയിലാണ് സ്‌ഫോടനം ഉണ്ടായത്.

ഹംഗറിയുടെ അതിർത്തിയിലുള്ള കാർപാത്തിയൻ മലനിരകൾക്ക് സമീപമാണ് ബോംബ് സ്‌ഫോടനം നടന്നത്. ചായ കുടിച്ചും കഥകൾ പറഞ്ഞും രസിച്ചിരിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. നോർബർട്ട് തന്റെ കാമറ എടുക്കാൻ പോയ സമയത്താണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് ലോക മഹായുദ്ധങ്ങൾ നടക്കുമ്പോഴും ഈ സ്ഥലം യുദ്ധ ഭൂമിയായിരുന്നു. 1916ൽ നിർമ്മിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP