Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുഭൂമിയിൽ അലഞ്ഞ് തിരിഞ്ഞ് നാലും ആറും വയസ്സുള്ള അഭയാർത്ഥി കുട്ടികൾ; രക്ഷകരായി അമേരിക്കൻ പൊലീസ്: അതിർത്തി കടന്നെത്തിയ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം

മരുഭൂമിയിൽ അലഞ്ഞ് തിരിഞ്ഞ് നാലും ആറും വയസ്സുള്ള അഭയാർത്ഥി കുട്ടികൾ; രക്ഷകരായി അമേരിക്കൻ പൊലീസ്: അതിർത്തി കടന്നെത്തിയ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖകൻ

മേരിക്കയിലെ ആരിസോണ മരുഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടന്ന അഭയാർത്ഥിക്കുട്ടികളെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. ചുട്ടു പൊള്ളുന്ന ചൂടിൽ അലഞ്ഞു നിരിഞ്ഞ നാലും ആറും വയസ്സുള്ള കുഞ്ഞു പൈതലുകളെയാണ് അമേരിക്കൻ സൈന്യം രക്ഷിച്ചത്. യുഎസ് മെക്സിക്കോ അതിർത്തിക്കു സമീപം അമേരിക്കൻ പ്രദേശത്താണ് ഇവർ അധികൃതരുടെ സമീപമെത്തിയത്. ഇരുവരെയും പെട്ടെന്നു തന്നെ രക്ഷപ്പെടുത്തി സുരക്ഷിതമായ കസ്റ്റഡിയിൽ എത്തിച്ചെന്ന് യുഎസ് ബോർഡർ പട്രോൾ റിപ്പോർട്ട് ചെയ്തു.

അതേസമയം കുട്ടികളുടെ കുടുംബാംഗങ്ങളെ കുറിച്ച് സൂചന ഇല്ല. കുട്ടികളുടെ കുടുംബാംഗങ്ങളെ കണ്ടെത്താനും അവർക്കു കുട്ടികളെ കൈമാറാനുമുള്ള ശ്രമങ്ങൾ തുടങ്ങി. നിലവിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫിസ് അധികൃതരുടെ സംരക്ഷണയിലുള്ള കുട്ടികളെ താമസിയാതെ യുഎസ് ആരോഗ്യമന്ത്രാലയം നടത്തുന്ന ശരണാലയത്തിലേക്കു മാറ്റിപ്പാർപ്പിക്കും.അവിടെ നിന്നാകും ബന്ധുക്കൾക്കു വിട്ടുകൊടുക്കുക.

മധ്യ അമേരിക്കൻ രാജ്യം ഹോണ്ടുറാസിൽ നിന്നാണ് ഇവർ എത്തിയതെന്നാണ് റിപ്പോർട്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്ന ഇവരുടെ കൈയിൽ യുഎസിലുണ്ടെന്നു കരുതപ്പെടുന്ന പിതൃസഹോദരിയുടെ വിലാസമടങ്ങിയ ഒരു കുറിപ്പുമുണ്ടായിരുന്നു. ഈ വിലാസം വെച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. കോളറാഡോ നദിക്കു സമീപമുള്ള വരണ്ട പ്രദേശമായ യുമയിലായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയത്. ആരും തുണയില്ലാതെ വരുന്ന കുട്ടികളായ അഭയാർഥികൾ യുഎസിലേക്കു കടക്കാൻ സാധാരണ തിരഞ്ഞെടുക്കുന്ന മേഖലയാണ് യുമ.

2003 മുതൽ നാലു ലക്ഷത്തോളം കുട്ടികൾ യുഎസ് മെക്സിക്കോ അതിർത്തി താണ്ടി അമേരിക്കയിലേക്കു കടന്നിട്ടുണ്ടെന്നാണു കണക്ക്. മധ്യ അമേരിക്കൻ രാജ്യങ്ങളായ ഹോണ്ടുറാസ്, എൽ സാൽവദോർ, മെക്സിക്കോ തുടങ്ങിയിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതലും. ജന്മരാജ്യത്തു നടമാടുന്ന അസ്ഥിരത, മാഫിയ ആക്രമണങ്ങൾ, ജീവിത സാഹചര്യങ്ങളില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് ചെറുപ്രായത്തിൽ തന്നെ ഇത്രയും സാഹസികമായ യാത്ര നടത്താൻ ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. വളരെ ഗുരുതരമായ സാഹചര്യമാണ് മധ്യഅമേരിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ കുട്ടികളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്നതെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP