Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബർഗർ കഴിക്കുന്നതിനിടയിൽ അപരിചിതമായ എന്തോ ഒന്നിൽ കടിച്ചു; തുറന്ന് നോക്കിയപ്പോൾ അഴുകിയ മനുഷ്യ വിരൽ കണ്ട് ഞെട്ടിത്തരിച്ച് യുവതി

ബർഗർ കഴിക്കുന്നതിനിടയിൽ അപരിചിതമായ എന്തോ ഒന്നിൽ കടിച്ചു; തുറന്ന് നോക്കിയപ്പോൾ അഴുകിയ മനുഷ്യ വിരൽ കണ്ട് ഞെട്ടിത്തരിച്ച് യുവതി

സ്വന്തം ലേഖകൻ

റെസ്‌റ്റൊറന്റിൽ നിന്നും ഹാംബർഗർ ഓർഡർ ചെയ്ത യുവതിക്ക് ബർഗറിനുള്ളിൽ നിന്നും കിട്ടിയത് അഴുകിയ മനുഷ്യ വിരൽ. അരുചിയുള്ള എന്തോ ഒന്നിൽ കടിച്ചതായി തോന്നിയ യുവതി ബർഗർ പൊളിച്ചു നോക്കിയപ്പോഴാണ് മനുഷ്യന്റെ തള്ള വിരൽ കണ്ടത്. ബൊളീവിയയിലാണ് സംഭവം. ബൊളീവിയയിലെ അറിയപ്പെടുന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റിൽ നിന്നും ഫുഡ് ഓർഡർ ചെയ്ത സ്ത്രീയാണ് ബർഗറിനുള്ളിലെ മനുഷ്യ വിരൽ കണ്ട് ഞെട്ടി പോയത്.

സാന്റാ ക്രൂസിലുള്ള ഹോട്ട് ബർഗർ ഷോപ്പിൽ നിന്ും ഞായറാഴ്ചയാണ് എസ്റ്റിഫാനി ബെനിറ്റ്‌സ് കഴിക്കാനായി ബർഗർ വാങ്ങിയത്. ബർഗർ കഴിക്കുന്നതിനിടയിൽ അപരിചിതമായ എന്തോ ഒന്നിൽ കടിച്ചു. തുറന്ന് നോക്കിയപ്പോൾ മനുഷ്യ വിരൽ കണ്ട ഇവർ ഞെട്ടി. തുടർന്ന് ഇവർ ഇതിന്റെ ഫോട്ടോയും വീഡിയോയും സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുക ആയിരുന്നു. കടയുടമ മാപ്പു പറയുന്നതും ബർഗർ പുറത്ത് നിന്ന് ഉണ്ടാക്കി കടയിൽ എത്തിക്കുന്നതാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായകതിന് പിന്നാലെ കമ്പനി മാപ്പു പറയുകയും ഒരു ജീവനക്കാരന് ഇറച്ചി അരിയുന്നതിനിടയിൽ വിരൽ അറ്റു പോയതായും ഇവർ വിവരിച്ചു. എന്നാൽ ഫുഡ് സേഫ്റ്റി അധികൃതർ കമ്പനി അടച്ചിടുകയും പിഴയിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP