Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹമ്പമ്പോ..എന്തൊരു ഭാഗ്യം; പഴയ സാധനങ്ങൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങിയ സ്പൂൺ ഒടിഞ്ഞു പോയി; കാലപ്പഴക്കം നോക്കിയതോടെ സ്പൂൺ ലേലത്തിൽ പോയത് രണ്ട് ലക്ഷം രൂപയ്ക്ക്

ഹമ്പമ്പോ..എന്തൊരു ഭാഗ്യം; പഴയ സാധനങ്ങൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങിയ സ്പൂൺ ഒടിഞ്ഞു പോയി; കാലപ്പഴക്കം നോക്കിയതോടെ സ്പൂൺ ലേലത്തിൽ പോയത് രണ്ട് ലക്ഷം രൂപയ്ക്ക്

സ്വന്തം ലേഖകൻ

ഭാഗ്യം വരുന്ന വഴിയേതെന്ന് ഒരിക്കലും ആർക്കും നിശ്ചിക്കാനാവില്ല. അത്തരത്തിലൊരു ഭാഗ്യമാണ് ലണ്ടൻകാരനായ ഒരു പാവപ്പെട്ട മനുഷ്യന് ലഭിച്ചത്. അടുക്കള ഉപകരണങ്ങൾ വീട്ടിൽ ഇല്ലാത്തതിനാൽ ലണ്ടൻ സ്ട്രീറ്റിലെ പഴയ സാധനങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങിയ വ്യക്തിക്കാണ് അപ്രതീക്ഷിതമായി ഭാഗ്യം എത്തിയത്. സ്പൂണിന്റെ രൂപത്തിലാണ് ഇദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

കച്ചവടക്കാരിൽ മിമ്മിം 90 പൈസയ്ക്കാണ് സ്പൂണുകൾ അടങ്ങിയ ഒരു സെറ്റ് അദ്ദേഹം വാങ്ങിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കൂട്ടത്തിൽ ഒന്ന് ചളുങ്ങി ഉപയോഗിക്കാനാവാത്ത നിലയിലായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതി വിഷമിപ്പിച്ചു. എങ്കിലും ഏറെ കാലപ്പഴക്കംചെന്ന സ്പൂണാണ് ഇതെന്ന് തോന്നിയതിനെ തുടർന്ന് കൃത്യമായി പരിശോധന നടത്താൻ അദ്ദേഹം സോമർസെറ്റിലുള്ള ലോറൻസസ് ഓക്ഷൻസ് എന്ന ലേല സ്ഥാപനത്തെ സമീപിച്ചു.

അഞ്ച് ഇഞ്ച് നീളമുള്ള സ്പൂൺ വിശദമായി പരിശോധന ചെയ്ത ലേല സ്ഥാപനം ഇത് 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച സ്പൂൺ ആണെന്ന് അറിയിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ വെള്ളിയിൽ നിർമ്മിക്കപ്പെട്ട ഒരു സ്പൂൺ ആയിരുന്നു അത്. 51,712 രൂപയാണ് ലേല സ്ഥാപനം സ്പൂണിന്റെ വിലയായി കണക്കാക്കുകയും ചെയ്തു. ഇതോടെയാണ് തന്റെ കയ്യിലുള്ള ഒടിഞ്ഞ സ്പൂൺ ഒരു ഭാഗ്യ ദേവതയാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

ഇതേതുടർന്ന് ഉടമസ്ഥൻ സ്പൂൺ വിൽപ്പനയ്ക്കായി ഓൺലൈൻ സൈറ്റിൽ പ്രദർശിപ്പിച്ചു. എന്നാൽ നൂറ്റാണ്ടുകൾ പഴക്കം ചെന്ന അപൂർവ സ്പൂണിന് വിചാരിച്ചതിലും അധികം ആവശ്യക്കാർ ഉണ്ടായിരുന്നു. ഒടുവിൽ 1,97,000 രൂപയ്ക്കാണ് സ്പൂണിന്റെ വിൽപ്പന നടന്നത്. നിസ്സാര തുകയ്ക്ക് സ്വന്തമാക്കിയ വസ്തുക്കൾക്കിടയിൽ നിന്നും ഉപയോഗശൂന്യമായ രീതിയിൽ കണ്ടുകിട്ടിയ സ്പൂണിന് കണ്ണഞ്ചിക്കുന്ന വില ലഭിച്ചതിന്റെ അമ്പരപ്പിലാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉടമസ്ഥൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP