Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

വിദേശത്ത് ടൂറിനു പോയി കഴിയുമ്പോൾ ആ രാജ്യം റെഡ് ലിസ്റ്റിൽ പെടുത്തി പണി വാങ്ങുന്ന നീക്കം ഉപേക്ഷിച്ച് ബ്രിട്ടൻ; ഹീത്രൂ വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട ക്യു പതിവാകുമ്പോൾ

വിദേശത്ത് ടൂറിനു പോയി കഴിയുമ്പോൾ ആ രാജ്യം റെഡ് ലിസ്റ്റിൽ പെടുത്തി പണി വാങ്ങുന്ന നീക്കം ഉപേക്ഷിച്ച് ബ്രിട്ടൻ; ഹീത്രൂ വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട ക്യു പതിവാകുമ്പോൾ

സ്വന്തം ലേഖകൻ

ട്രാവൽ മേഖലയുടെയും ഭരണകക്ഷി എം പി മാരുടെയും സമ്മർദ്ദത്തിനു വഴങ്ങി ആംബർ വാച്ച് ലിസ്റ്റ് ഉപേക്ഷിക്കുകയാണ് ബോറിസ് ജോൺസൺ. ഏതു നിമിഷവും റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തി അവിടെനിന്നും തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധിതമാക്കുന്ന ഈ നടപടി ആയിരക്കണക്കിന് ബ്രിട്ടീഷ് യാത്രികർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന വാദം ഉയർന്നതോടെയാണ് ഈ നടപടി. ചില മുതിർന്ന മന്ത്രിമാർ ഉൾപ്പടെയുള്ളവർ ആംബർ വാച്ച്ലിസ്റ്റിനെ എതിർത്തിരുന്നു. ചാൻസലർ ഋഷി സുനാക്, ഗതാഗത സെക്രട്ടറി ഗ്രാന്റ് സ്നാപ്സ്, ഇന്റർനാഷണൽ ട്രേഡ് മിനിസ്റ്റർ ലിസ് ട്രസ്സ് എന്നിവർ ഇതിനെ എതിർത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ആരോഗ്യ മന്ത്രി സഹിദ് വാജിദിന്റെ പിന്തുണയോടെ കൊണ്ടുവന്ന ആംബർ വാച്ച് ലിസ്റ്റിനെ ചില ഭരണകക്ഷി എം പിമാരും തുറന്നെതിർത്തിരുന്നു. നിലവിൽ ഗ്രീൻ, ആംബർ, റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടായിരുന്നു രാജ്യങ്ങളെ തരംതിരിച്ചിരുന്നത്. ഇതിൽ ആംബർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ സന്ദർശനം നടത്തി തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, ചില രാജ്യങ്ങളെ ആംബർ വാച്ച്ലിസ്റ്റ് എന്ന പ്രത്യേക വിഭാഗം രൂപീകരിച്ച് അതിൽ ഉൾപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങൾ ഏതു നിമിഷവും റെഡ് ലിസ്റ്റിലേക്ക് ഉയർത്തപ്പെടാം. ആംബർ വാച്ച് ലിസ്റ്റിൽ ഉണ്ടായിരുന്നപ്പോൽ ആ രാജ്യങ്ങളിലേക്ക് പോയവർ ഒരുപക്ഷെ തിരിച്ചുവരുമ്പോഴേക്കും ആ രാജ്യം റെഡ് ലിസ്റ്റിൽ ഉൾപ്പെടുകയും ഹോട്ടൽ ക്വാറന്റൈന് നിർബന്ധിതരാവുകയും ചെയ്യും.

സ്പെയിനും ഇറ്റലിയും പോലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് കരുതുന്നത്. നിലവിൽ ഏകദേശം 1 മില്ല്യൺ ബ്രിട്ടീഷുകാർ സ്പെയിൻ സന്ദർശിക്കുകയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഒന്നര മില്ല്യൺ ബ്രിട്ടീഷുകാർ ഗ്രീസിലും 50,000 പേർ ഇറ്റലിയിലും ഉണ്ട്. നിലവിൽ ആംബർ ലിസ്റ്റിലുള്ള ഇവ സന്ദർശിച്ചു മടങ്ങുമ്പോൾ ആളൊന്നുക്ക് 1,750 പൗണ്ട് ചെലവഴിക്കേണ്ട ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ ഇവ ആംബർ വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാൽ ഏതു നിമിഷവും റെഡ് ലിസ്റ്റിലേക്ക് ഉയർത്തപ്പെടുകയും ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാവുകയും ചെയ്യുമായിരുന്നു. ഈ ഒരു സാഹചര്യമാണ് ഇപ്പോൾ ഒഴിവായത്.

അതേസമയം കമ്പ്യുട്ടർ സിസ്റ്റത്തിൽ തുടർച്ചയായ പിഴവുകൾ വരുന്നതിനാൽ ഹീത്രൂ വിമാനത്താവളത്തിൽ ക്യുവിന് നീളം കൂടുകയാണ്. ആഭ്യന്തര വകുപ്പ് 372 മില്ല്യൺ പൗണ്ട് ചെലവഴിച്ച് തയ്യാറാക്കി ബോർഡർ ക്രോസ്സിങ് എന്നറിയപ്പെടുന്ന സുരക്ഷാ ഡാറ്റ സംവിധാനം കഴിഞ്ഞ ജൂൺ മുതലാണ് പ്രവർത്തനക്ഷമമായത്. പ്രതീക്ഷിച്ചതിലും മൂന്നു വർഷം വൈകിയാണ് ഇത് പ്രവർത്തിപ്പിക്കാൻ സാധിച്ചത്. ഞായറാഴ്‌ച്ച ഈ സിസ്റ്റത്തിൽ പിഴവ് സംഭവിച്ചതോടെ ഇ-ഗേയ്റ്റിൽ കൂടി പ്രവേശനം നിഷേധിക്കപ്പെടുകയും യാത്രക്കാരെ ഉദ്യോഗസ്ഥർ വ്യക്തിപരമായി പരിശോധിക്കുകയുമായിരുന്നു.

ഒഴിവുകാല യാത്രകൾ കഴിഞ്ഞ് ധാരാളം ബ്രിട്ടീഷുകാർ തിരിച്ചെത്താൻ തുടങ്ങീന്നതിനാൽ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഈ വാരം കനത്ത തിരക്കാണ് പ്രതീക്ഷിക്കുന്നത്. പുതിയ സെക്യുരിറ്റി ഡാറ്റാബേസ് പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ അതിന്റെ കാര്യക്ഷമതയെ ചോദ്യംചെയ്ത് ചില എം പിമാർ രംഗത്ത് എത്തിയിരുന്നു. അവരുടെ സംശയങ്ങൾ ശരിയായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP