Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

ബ്രിട്ടനിലെ എറ്റവും വലിയ ആൽക്കഹോൾ വിതരണ ശൃംഖലയിലെ ജീവനക്കാർ സമരത്തിലേക്ക്; ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള സമരം ബ്രിട്ടനെ എത്തിക്കുക കടുത്ത ബിയർ ക്ഷാമത്തിലേക്ക്; ഈ വേനലിൽ ബ്രിട്ടൻ ദാഹിച്ചു വലയുമെന്ന് റിപ്പോർട്ടുകൾ

ബ്രിട്ടനിലെ എറ്റവും വലിയ ആൽക്കഹോൾ വിതരണ ശൃംഖലയിലെ ജീവനക്കാർ സമരത്തിലേക്ക്; ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള സമരം ബ്രിട്ടനെ എത്തിക്കുക കടുത്ത ബിയർ ക്ഷാമത്തിലേക്ക്; ഈ വേനലിൽ ബ്രിട്ടൻ ദാഹിച്ചു വലയുമെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

ഴിഞ്ഞ കുറച്ച് നാളുകളായിട്ട് ബ്രിട്ടനിൽ ഭക്ഷണവസ്തുക്കൾക്കും പാനീയങ്ങൾക്കും ഇടയ്ക്കിടെ കടുത്ത ക്ഷാമം നേരിടേണ്ടി വരുന്നുണ്ട്. പഴവർഗ്ഗങ്ങളും പച്ചക്കറികളും കുടിവെള്ള കുപ്പികളും ഐസ്‌ക്രീമും മറ്റും പല സൂപ്പർമാർക്കറ്റുകളിലും ആവശ്യത്തിനു ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ഒഴിഞ്ഞ ഷെൽഫുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്. കൂനിന്മേൽ കുരു എന്നപോലെ, എൻ എച്ച് എസിന്റെ കോവിഡ് ആപ്പിന്റെ നിർദ്ദേശപ്രകാരം വിതരണമേഖലയിലെ നിരവധി പേർ സെൽഫ് ഐസൊലേഷനിൽ പോയത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു.

ബ്രിട്ടന്റെ ഭക്ഷ്യ-പാനീയ ക്ഷാമമെന്ന ഒടുങ്ങാത്ത ദുരന്തത്തിലേക്കിതാ മറ്റൊരു ഉദ്പന്നം കൂടി കടന്നു വരുന്നു. ബ്രിട്ടനിലെ അറിയപ്പെടുന്ന ബ്രാൻഡുകളുടെയെല്ലാം ബിയർ ഉദ്പാദനത്തിൽ ഉടൻ തന്നെ കാര്യമായ കുറവുണ്ടായേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആൽക്കഹോൾ വിതരണ ശൃംഖലയായ എക്സ് പി ഒ യിലെ ജീവനക്കാർ സമരപ്രഖ്യാപനം നടത്തിയതോടെയാണ് വരുന്ന വേനൽക്കാലത്ത് കടുത്ത ബിയർ ക്ഷാമം നേരിടേണ്ടി വരുമെന്ന ആശങ്ക ഉയർന്നിരിക്കുന്നത്.

2021 ലേക്ക് പ്രഖ്യാപിച്ച 1.4 ശതമാനത്തിന്റെ ശമ്പള വർദ്ധനവ് മതിയാകില്ലെന്ന ആവശ്യമുയർത്തിയണ് ജീവനക്കാർ സമരത്തിനിറങ്ങുന്നത്. ഡ്രൈവർമാരും വെയർഹൗസ് ജീവനക്കാരും സമരിയത്തിനിറങ്ങുകയാണ്. ബ്രിട്ടനിലെ വർത്തമാനകാല നാണയപ്പെരുപ്പ നിരക്കായ 3.9 ശതമാനത്തേക്കാൾ കുറവാണ് ഈ ശമ്പള വർദ്ധനവ് എന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാർ സമരത്തിനിറങ്ങിയാൽ ബിയർ വിതരണം തടസ്സപ്പെടും എന്നതിൽ സംശയമൊന്നുമില്ല.

ബ്രിട്ടനിലെ ബിയർ വിതരണത്തിന്റെ 40 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് എക്സ് പി ഓ ആണ്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം പബ്ബുകളിലുമ്മറ്റും എത്തിക്കുന്നത് ഇവരാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ യുണൈറ്റ് ആണ് ശമ്പള വർദ്ധനവ് മതിയാകില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള ആവശ്യകത നിറവേറ്റുവാൻ ജീവനക്കാർ കഠിനാദ്ധ്വാനം ചെയ്യുന്ന സമയത്താണ് കമ്പനി ഇത്തരത്തിൽ തൊഴിലാളി വിരുദ്ധ നടപടിയുമായെത്തിയതെന്ന് യൂണിയൻ കുറ്റപ്പെടുത്തുന്നു.

തൊഴിലാളികൾ സമരത്തിനിറങ്ങിയാൽ രാജ്യത്ത് കടുത്ത ബിയർ ക്ഷാമം അനുഭവപ്പെടുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകുന്നു. എൻ എച്ച് എസ്സ് ആപിന്റെ അതീവ സെൻസിറ്റി ഇപ്പോൾ തന്നെ വിതരണ ശൃംഖലയുടെ താളം തെറ്റിച്ചിരിക്കുകയാണ്. അതിനു പുറമെ ഒരു സമരം കൂടിനേരിടാൻ ഈ മേഖലയ്ക്ക് ആവില്ലെന്നും യൂണിയൻ നേതാക്കൾ പ്രസ്താവിച്ചു. അതുകൊണ്ടുതന്നെ തൊഴിലാളികളുമായി കമ്പനി ചർച്ചക്ക് തയ്യാറാകണമെന്നും ന്യായമായ ശമ്പളവർദ്ധനവ് നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP