Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വെറും 10 പൗണ്ട് വിലയുള്ള ജോൺ ലൂയിസ് പോളോ ടി ഷർട്ട് ധരിച്ച് പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ജോർജ്ജ് രാജകുമാരൻ! മൂന്നാം കിരീടാവകാശിയുടെ എട്ടാം പിറന്നാൾ ചിത്രം വൈറലാക്കി ബ്രിട്ടീഷ് ജനത

വെറും 10 പൗണ്ട് വിലയുള്ള ജോൺ ലൂയിസ് പോളോ ടി ഷർട്ട് ധരിച്ച് പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ജോർജ്ജ് രാജകുമാരൻ! മൂന്നാം കിരീടാവകാശിയുടെ എട്ടാം പിറന്നാൾ ചിത്രം വൈറലാക്കി ബ്രിട്ടീഷ് ജനത

സ്വന്തം ലേഖകൻ

ന്റെ മുതുമുത്തച്ഛനായ ഫിലിപ്പ് രാജകുമാരനെ ഓർമ്മിപ്പിക്കും വിധം, പരുക്കൻ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു വാഹനത്തിനുമേൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ജോർജ്ജ് രാജകുമാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കിരീടാവകാശ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജകുമാരന്റെ എട്ടാം പിറന്നൾ ദിനത്തിലെ ചിത്രമാണ് രാജകുടുംബത്തിന്റെ ആരാധകർ ആഘോഷിക്കുന്നത്. ഭാവിയിലെ കിരീടാവകാശിഒരു ലാൻഡ് റോവർ ഡിഫൻഡറിന്റെ ബോണറ്റിനു മുകളിൽ ഇരിക്കുന്ന ചിത്രം നോർഫോക്കിലെ ആംനർ ഹോൾ ഹോമിൽ വച്ച് അമ്മ കെയ്റ്റ് രാജകുമാരി പകർത്തിയതാണ്.

നൂറാം പിറന്നാളിന് ഏതാനും മാസങ്ങൾക്ക് മുൻപ് മരണമടഞ്ഞ ഫിലിപ്പ് രാജകുമാരൻ എന്നും ഓടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വാഹനമായിരുന്നു ലാൻഡ് റോവേഴ്സ്. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചതുപോലും, അദ്ദേഹം തന്നെ പ്രത്യേകം രൂപകല്പന ചെയ്ത ഒരു ലാൻഡ് റോവറിലായിരുന്നു. അതുകൊണ്ടുതന്നെയാണ് ജോർജ്ജ് രാജകുമാരന്റെ ഈ ചിത്രം രാജകുടുംബത്തിന്റെ ആരാധകരുടെ മനസ്സിൽ ഫിലിപ്പ് രാജകുമാരന്റെ ചിത്രം തെളിഞ്ഞുവരാൻ കാരണമാകുന്നത്. ഇന്ന് എട്ടാം പിറന്നാൾ ആഘോഷിക്കുന്ന രാജകുമാരൻ പക്ഷെ വെറും 10 പൗണ്ടിന്റെ ജോൺ ലൂയിൽ പോളോ ടീ ഷർട്ടാണ് ഫോട്ടോയിൽ ധരിച്ചിരിക്കുന്നത്.

നല്ലൊരു ഫോട്ടോഗ്രാഫർകൂടിയായ കെയ്റ്റ് രാജകുമാരി ഇടയ്ക്കിടെ മക്കളായ ജോർജ്ജ് രാജകുമാരന്റെയും ഷാർലറ്റ് രാജകുമാരിയുടെയുംലൂയിസ് രാജകുമാരന്റെയും ചിത്രങ്ങൾ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാറുണ്ട്. കെയ്റ്റ് രാജകുമാരി ഇതിനു മുൻപ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മക്കളുടെ പല ചിത്രങ്ങളും വൈറലായിരുന്നു. പലപ്പോഴും അമ്മ ക്യാമറ താഴെ വച്ചിരുന്നെങ്കിൽ എന്ന് തന്റെ മക്കൾ ആലോചിക്കാറുണ്ടെന്ന് ഒരിക്കൽ കെയ്റ്റ് തമാശരൂപേണ പറഞ്ഞിരുന്നു.

ലോക്ക്ഡൗൺ കാലത്ത് സഹോദരങ്ങൾക്കൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു ജോർജ്ജ്. വീടി9നു പുറത്തിറങ്ങാൻ ആകാത്ത സാഹചര്യത്തിൽ തന്റെ മക്കളുടെ തലമുടിവെട്ടുന്നത് താൻ തന്നെയാണെന്ന് കെയ്റ്റ് ഒരിക്കൽ പറഞ്ഞിരുന്നു. ലോക്ക്ഡൗൺ കാലത്ത് താൻ ഒരു ഹെയർ ഡ്രസ്സറായി മാറിയെങ്കിലും, താൻ മുടിവെട്ടാൻ എത്തുമ്പോൾ ഇപ്പോഴും മക്കളുടെ മുഖത്ത് ഭയത്തിന്റെ ലാഞ്ജന ഉണ്ടാകുമെന്നും അവർ പറഞ്ഞു.

ജോർജ്ജ് രാജകുമാരന്റെ എട്ടാം പിറന്നാൾ കെൻസിങ്ടൺ കൊട്ടാരം ആഘോഷിക്കുമെങ്കിലും ആഘോഷങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP