Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

മൂക്ക് മുറിച്ചു മാറ്റി; ചെവി വെട്ടി വികലമാക്കി; ശരീരം മുഴുവനും നീലനിറത്തിലുള്ള ടറ്റൂ അടിച്ചു; ശസ്ത്രക്രീയയിലൂടെ തലയിൽ രണ്ട് കൊമ്പുകളും പ്രേതപ്പല്ലുകൾ വെച്ചു പിടിപ്പിച്ചു; ഈ ബ്രസീലിയൻ മനുഷ്യനെ കണ്ടാൽ ആരും പേടിച്ചോടും

മൂക്ക് മുറിച്ചു മാറ്റി; ചെവി വെട്ടി വികലമാക്കി; ശരീരം മുഴുവനും നീലനിറത്തിലുള്ള ടറ്റൂ അടിച്ചു; ശസ്ത്രക്രീയയിലൂടെ തലയിൽ രണ്ട് കൊമ്പുകളും പ്രേതപ്പല്ലുകൾ വെച്ചു പിടിപ്പിച്ചു; ഈ ബ്രസീലിയൻ മനുഷ്യനെ കണ്ടാൽ ആരും പേടിച്ചോടും

സ്വന്തം ലേഖകൻ

ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങി ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനാണ് പലരും നെട്ടോട്ടമോടുന്നത്. എന്നാൽ തന്റെ ശരീരം മനുഷ്യർ കണ്ടാൽ പേടിച്ചോടുന്ന വിധത്തിൽ രൂപമാറ്റം നടത്തിയിരിക്കുകയാണ് ഒരു ബ്രസീലുകാരൻ. ബ്രസീലിയൻ ടറ്റൂ ആർട്ടിസ്റ്റായ ഫെർണാണ്ടോ ഫ്രാങ്കോ ഡി ഒലിവെറയാണ് ചെകുത്താനെ വെല്ലുന്ന രൂപമാറ്റം നടത്തിയത്.

മൂക്ക് മുറിച്ചു മാറ്റിയും ചെവി വെട്ടി വികലമാക്കിയും തലയിൽ രണ്ട് കൊമ്പുകൾ വെച്ച് പിടിപ്പിക്കുകയും ചെയ്ത ഇയാൾ തന്റെ പല്ലുകൾ പ്രേതപ്പല്ലുകളായി രൂപമാറ്റം നടത്തുകയും ചെയ്തു. മാത്രമല്ല ശരീരം മുഴുവൻ നീല നിറത്തിലുള്ള ടറ്റൂവും അടിച്ച ഇയാൾ സ്വന്തം നാക്ക് രണ്ടായി മുറിച്ചിടുകയും ചെയ്തു. ഇയാളെ കുറിച്ച് കേൾക്കുന്നവരെല്ലാം മൂക്കത്ത് വിരൽ വെയ്ക്കുമെങ്കിൽ കാണുന്നവരെല്ലാം ഭയന്നോടുകയാണ്.

കണ്ണിനകം പൂർണ്ണമായും കറുത്ത നിറത്തിലാക്കിയും തീർത്തിട്ടുണ്ട്. നാക്ക് രണ്ടായി മുറിച്ചും പല്ലിന് രൂപമാറ്റവും നടത്തി സ്വയം ചെകുത്താനായി മാറിയ ഇയാൾ തനിക്ക് ഏറ്റവും വേദന സമ്മാനിച്ച സർജറി മൂക്ക് മുറിച്ചതായിരുന്നു എന്നും പറയുന്നു. മൂക്ക് മുറിച്ചു മാറ്റി എങ്കിലും തനിക്ക് സാധാരണ പോലെ ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്ന് ഇയാൾ പറയുന്നു. തലയോട്ടിയുടെ ലുക്ക് കിട്ടാനാണ് ഇയാൾ മൂക്ക് മുറിച്ചു മാറ്റിയത്.

എന്നാൽ ഇപ്പോൾ ഉള്ള തന്റെ രൂപമാറ്റത്തിൽ താൻ സന്തോഷവാനാണെന്നും ഇയാൾ പറയുന്നു. തലയിൽ ഇനിയും കൂടുതൽ കൊമ്പുകൾ വെച്ച് പിടിപ്പിക്കാനാണ് ഇയാളുടെ ഇനിയുള്ള ശ്രമം. സാവോ പോളോയ്ക്ക് സമീപമുള്ള സിറ്റിയായ ടാറ്റിയിലെ താമസക്കാരനായ ഫ്രാങ്കോ ഇവിടെ സ്വന്തമായി ടാറ്റൂ സ്റ്റുഡിയോ നടത്തുകയാണ്. താൻ സൂചികൊണ്ടുണ്ടാകുന്ന വേദനകൾക്ക് അടിമയായിരിക്കുകയാണെന്നാണ് ഇയാൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP