Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

പരിശോധനയിൽ കോവിഡ് പോസിറ്റീവ്; പർദയണിഞ്ഞ് ഭാര്യയുടെ ഐഡിയും നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിമാനത്തിൽ കയറി ഭർത്താവ്: ആകാശ മധ്യത്തിൽ പർദ ഊരിമാറ്റിയതോടെ വിമാനത്തിൽ അങ്കലാപ്പ്

പരിശോധനയിൽ കോവിഡ് പോസിറ്റീവ്; പർദയണിഞ്ഞ് ഭാര്യയുടെ ഐഡിയും നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിമാനത്തിൽ കയറി ഭർത്താവ്: ആകാശ മധ്യത്തിൽ പർദ ഊരിമാറ്റിയതോടെ വിമാനത്തിൽ അങ്കലാപ്പ്

സ്വന്തം ലേഖകൻ

ജക്കാർത്ത: പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ വിമാനത്തിൽ കയറാൻ പർദയണിഞ്ഞ് ഭാര്യയുടെ വേഷം കെട്ടിയ ഭർത്താവിനെ തിരിച്ചറിഞ്ഞത് ആകാശ മധ്യത്തിൽ വെച്ച്. കോവിഡ് പോസിറ്റീവായ ആളാണ് തങ്ങൾക്കൊപ്പമുള്ളതെന്ന് അറിഞ്ഞതോടെ വിമാനത്തിൽ ആകെ അങ്കലാപ്പുമായി. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം.

കോവിഡ് പോസിറ്റീവായ ഭർത്താവ് കോവിഡ് നെഗറ്റീവായ ഭാര്യയുടെ ടെസ്റ്റ് റിസൾട്ടും ഐഡി കാർഡും ഉപയോഗിച്ച് പർദയണിഞ്ഞ് ഭാര്യയായി വേഷമിട്ടാണ് വിമാനത്തിൽ ഇടംപിടിച്ചത്. ഡി.ഡബ്ല്യു എന്ന് മാത്രമാണ് ഇയാളുടെ പേര് പുറത്ത് വിട്ടിരിക്കുന്നത്. ആഭ്യന്തര വിമാനമായ സിറ്റി ലിങ്കിനെ കബളിപ്പിച്ച് ജക്കാർത്തയിൽ നിന്നും സ്വദേശമായ ടെർനേറ്റിലേക്കാണ് ഇയാൾ യാത്ര ചെയ്തത്.

സെക്യൂരിറ്റി പരിശോധനയെല്ലാം പർദയിൽ വിജയകരമായി പൂർത്തിയാക്കിയ ഇയാൾ വിമാനത്തിനുള്ളിൽ എത്തി. ആകാശ മധ്യത്തിൽ വിമാനം എത്തിയതിന് പിന്നാലെയാണ് ഇയാൾ പിടിക്കപ്പെട്ടത്. വിമാനത്തിന്റെ ബാത്ത് റൂമിൽ പ്രവേശിച്ച ഇയാൾ പർദ ഊരിമാറ്റി പുരുുഷ വേഷത്തിൽ തിരിച്ചെത്തി. ഇതോടെ ഫ്‌ളൈറ്റ് അറ്റൻഡന്റ് സംഭവം റിപ്പോർട്ട് ചെയ്തു. ടെർനേറ്റിൽ എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാൾ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. പിന്നീട് ഇയാളെ ടെർനേറ്റിലുള്ള ഇയാളുടെ വീട്ടിൽ തടങ്കലിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP