Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

ബ്രിട്ടണിലെ ലിങ്കൺഷെയറിലെ നാലു ദിവസം നീണ്ടുനിൽക്കുന്ന സെക്സ് ഫെസ്റ്റിവലിനും തുടക്കം; നഗ്‌നരായി മത്സരങ്ങളിൽ ഏർപ്പെട്ടു ടെന്റിൽ താമസിച്ച് ജീവിതം ആഘോഷിക്കാൻ ആളുകൾ ഒഴുകിയെത്തുന്നു

ബ്രിട്ടണിലെ ലിങ്കൺഷെയറിലെ നാലു ദിവസം നീണ്ടുനിൽക്കുന്ന സെക്സ് ഫെസ്റ്റിവലിനും തുടക്കം; നഗ്‌നരായി മത്സരങ്ങളിൽ ഏർപ്പെട്ടു ടെന്റിൽ താമസിച്ച് ജീവിതം ആഘോഷിക്കാൻ ആളുകൾ ഒഴുകിയെത്തുന്നു

സ്വന്തം ലേഖകൻ

കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ നിൽക്കുമ്പോഴും ബ്രിട്ടണിലെ ലിങ്കൺഷയറിൽ നാലുദിവസം നീണ്ടുനിൽക്കുന്ന സെക്സ് ഫെസ്റ്റിവൽ ആഘോഷമാക്കുവാൻ ആളുകൾ എത്തിത്തുടങ്ങി. ലിങ്കൺഷയറിലെ ഗ്രന്ഥാമിന് സമീപമുള്ള വയലേലകളിലാണ് ആഘോഷങ്ങൾ നടക്കുക. കോവിഡ് പ്രതിസന്ധി മൂലം ഇത്തവണത്തെ ആഘോഷങ്ങൾ റദ്ദ് ചെയ്തതായി സംഘാടകർ ഈ വാരം ആദ്യം അറിയിച്ചിരുന്നെങ്കിലും ആളുകൾ ഒഴുകിയെത്തുകയാണ്.

ആഘോഷങ്ങൾ നടക്കുന്ന വയൽക്കരയിൽ നിരവധി ടെന്റുകൾ ഉയർന്നുകഴിഞ്ഞു. നിരവധി കാരവാനുകളും എത്തിച്ചേർന്നിട്ടുണ്ട്. വരുന്ന വ്യാഴാഴ്‌ച്ച മുതൽ ഞായറാഴ്‌ച്ചവരെയാണ് ഉത്സവം നടക്കുക. ഇതുവരെ ഇരുന്നൂറോളം ആളുകൾ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട് എന്നാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഒരാൾ അവകാശപ്പെട്ടത്. ഇണകൾക്ക് 200 പൗണ്ട് വീതമാണ് നാലു ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് ചാർജ്ജ്. ഇത്തരം 400 ടിക്കറ്റുകൾ വിറ്റുപോയതായും നിലവിൽ ക്യാമ്പിൽ എത്തിയവർ പറയുന്നു.

കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടു നടത്തുന്ന ആഘോഷങ്ങളിൽ വിചിത്രമായ പല മത്സരങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നഗ്‌ന നൃത്തം മുതൽ, വള്ളിക്കുടിലിനുള്ളിലെ ആഡംബര ഉറക്കം വരെ ഇതിൽ ഉൾപ്പെടുന്നു. ഫേസ് പെയിന്റിങ്, ഹാസ്യാനുകരണം, സിഗാർ ബാറുകൾ തുടങ്ങിയവയും ഈ ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകുമെന്ന് വെബ്സൈറ്റിൽ പറയുന്നു. പ്രവേശനം പ്രായപൂർത്തിയായവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

സാമൂഹിക അകലം പാലിക്കുവാൻ കഴിയില്ലെന്നതിനാൽ, ഇതിൽ പങ്കെടുക്കുന്നവരെല്ലാം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതെണ്ടതുണ്ട്. ലൈഗിംകാസ്വാദനത്തിന്റെ പുത്തൻ രീതികളുടെ പ്രദർശനവും മറ്റ് പല വിനോദോപാധികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഔട്ട്ഡോർ സിനിമ, ക്ലേ പീജിയൻ ഷൂട്ടിങ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. ആദ്യത്തെ പരിചയപ്പെടൽ ഭാഗത്തിനു ശേഷം ഇന്നലെ ഒരു ബീച്ച് പാർട്ടി നടത്തിയിരുന്നു.

ടിക്കറ്റ് വെച്ചു നടത്തുന്ന ഈ ഫെസ്റ്റിവലിൽ സ്വിംഗേഴ്സിനു (കൂട്ടം കൂടിയുള്ള ലൈംഗിക പ്രകടനത്തിലും ഇണകളെ പരസ്പരം കൈമാറുന്നതിലും താത്പര്യമുള്ളവർ) മാത്രമായിരിക്കും പ്രവേശനം. ഇതിനായുള്ള വെബ്സൈറ്റിൽ ഇവരുടെ പ്രൊഫൈലിൽ മൂന്നു പേരുടെ വെരിഫിക്കേഷൻ നടന്നിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് മാത്രമായിരിക്കും ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കഴിയുക. ഒരിക്കൽ ആഘോഷ വേദിയിൽ എത്തിക്കഴിഞ്ഞാൽ, എന്തെങ്കിലും അടിയന്തര സ്വഭാവമുള്ള കാര്യത്തിനല്ലാതെ ഇവിടെനിന്നും പോകാനും പാടുള്ളതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP