Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

ഓഫീസിൽ ഇടനാഴിയിൽ വെച്ച് ജീവനക്കാരിയെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ചുംബിച്ചു; വിവാഹിതനായ ഹെൽത്ത് സെക്രട്ടറിയും വിവാഹിതയായ യുവതിയും തമ്മിലുള്ള ബന്ധം ചട്ടലംഘനം; സാമൂഹ്യ അകലം പാലിക്കാത്തതിന്റെ പേരിൽ മാറ്റ് ഹാൻകോക്ക് രാജിയിലേക്ക്; ബ്രിട്ടണിൽ നിന്നൊരു ചട്ടലംഘനം

ഓഫീസിൽ ഇടനാഴിയിൽ വെച്ച് ജീവനക്കാരിയെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ചുംബിച്ചു; വിവാഹിതനായ ഹെൽത്ത് സെക്രട്ടറിയും വിവാഹിതയായ യുവതിയും തമ്മിലുള്ള ബന്ധം ചട്ടലംഘനം; സാമൂഹ്യ അകലം പാലിക്കാത്തതിന്റെ പേരിൽ മാറ്റ് ഹാൻകോക്ക് രാജിയിലേക്ക്; ബ്രിട്ടണിൽ നിന്നൊരു ചട്ടലംഘനം

സ്വന്തം ലേഖകൻ

പ്രണയക്കുരുക്കിൽ മറ്റൊരു തലകൂടി വീണുരുളാൻ പോകുന്നു. വിവാഹിതയായ ഓഫീസ് ജീവനക്കാരിയെ ഓഫീസിലെ ഇടനാഴിയിൽ വെച്ച് കെട്ടിപ്പിടിച്ച് ചുംബിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹോക്ക് രാജി വയ്ക്കാനൊരുങ്ങുന്നതായി സൂചനകൾ. ഇരുവരും വിവാഹിതരും കുട്ടികൾ ഉള്ളവരുമാണെന്നതാണ് ഈ സംഭവം വിവാദമാകുവാൻ കാരണം. സാമൂഹിക അകലമൊഴിവാക്കി ആലിംഗനം ചെയ്യുന്നതിനുള്ള അനുമതി എത്തിയത് മെയ്‌ 6 നായിരുന്നു. ഇതിനും പതിനൊന്നു ദിവസങ്ങൾക്ക് മുൻപാണ് ഈ സംഭവം നടന്നിരിക്കുന്നത്.

കഴിഞ്ഞവർഷമാണ്, തന്റെ യൂണിവേഴ്സിറ്റികാല സുഹൃത്തായ കൊളാഡാഞ്ചലോയെ മാറ്റ് ഹാൻകോക്ക് തന്റെ ഓഫീസിൽ നിയമിക്കുന്നത്. ഇവരെ തന്റെ ഓഫീസിന്റെ ഇടനാഴിയിൽ വച്ച് കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുംബിക്കുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് മാറ്റ് ഹാൻകോക്ക് രാജിവയ്ക്കണമെന്ന ആവശ്യമുയർന്നത്. 43 കാരിയായ കൊളാഡാഞ്ചലോയുമായി പ്രണയമാണെന്ന ആരോപണത്തെ കുറിച്ച് ഹാൻകോക്ക് പ്രതികരിച്ചില്ല. മറിച്ച്, താൻ ജനങ്ങൾ തന്റെ മേൽ പുലർത്തിയ വിശ്വാസത്തെ ഹനിച്ചു എന്നും അതിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് പറഞ്ഞത്.

ഇക്കാര്യം കഴിഞ്ഞ ദിവസം ചർച്ചക്കെത്തിയപ്പോൾ, മാറ്റ് ഹാൻകോക്ക് തത്സ്ഥാനത്ത് തുടരുമെന്ന് ബോറിസ് ജോൺസൺ ഉറപ്പിച്ചു പറഞ്ഞതോടെ രാജിക്കുള്ള സാധ്യതകൾ ഇല്ലാതെയായിരുന്നു. എന്നാൽ ബോറിസ് ജോൺസന്റെ ഈ തീരുമാനം രാഷ്ട്രീയ മണ്ഡലത്തിൽ വൻ വിവാദങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു. പൊതുപ്രവർത്തകരും, ബിസിനസ്സുകാരും വരെ മാറ്റ് ഹാൻകോക്കിന് എതിരായി രംഗത്തെത്തി. മാത്രമല്ല, നിരവധി ഭരണകക്ഷി എം പിമാരും ഹാൻകോക്ക് രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി.

സവന്ത കോംറെസ് നടത്തിയ ഒരു അഭിപ്രായ സർവ്വേയിൽ 25 നെതിരെ 58 ശതമാനം ആളുകളാണ് ഹാൻകോക്കിന്റെ രാജി ആവശ്യപ്പെട്ടത്. യു ഗോയുടെ സർവ്വേയി 25 ന് എതിരെ 49 ശതമാനം പേരും ഇക്കാര്യം ആവശ്യപ്പെട്ടു. അതേസമയം, നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലും മാറ്റ് ഹാൻകോക്കിനുള്ള പിന്തുണ കുറഞ്ഞുവരികയായിരുന്നു. ഒരു മുതിർന്ന കാബിനറ്റ് അംഗം തന്നെ പറഞ്ഞത്, ഒരു ക്ഷമ ചോദിക്കലിൽ തീർക്കാവുന്ന കുറ്റമല്ല അദ്ദേഹം ചെയ്തതെന്നായിരുന്നു. പ്രതിപക്ഷ കക്ഷികളും മാറ്റ് ഹാൻകോക്കിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഇറങ്ങിയ പുതിയ വീഡിയോയിൽ, മാറ്റ് ഹാൻകോക്ക് വരാന്തയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തുന്നത് കാണാം. അതിനു ശേഷമാണ് കൊളഡാഞ്ചലോയെ പ്രണയാതുര ഭാവത്തോടെ കെട്ടിപ്പിറ്റിച്ച് ചുണ്ടിൽ ചുംബിക്കുന്നത്. ഒളിവർ ട്രെസ്സിന്റെ സ്ഥാപകൻ ഒളിവർ ബൊണസയുടെ പത്നിയാണ് മൂന്നു കുട്ടികളുടെ അമ്മകൂടിയായ കൊളഡാഞ്ചലോ.

സൗത്ത് ലണ്ടനിലെ ഇവരുടെ ആഡംബര വസതി ഇന്നലെ അടഞ്ഞുകിടക്കുകയായിരുന്നു. അതുപോലെ, ഹാൻകോക്കിന്റെ പത്നിയും ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP