Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജെഫ് ബെസോസിന്റെ കൂടെ ബഹിരാകാശ യാത്ര; ടിക്കറ്റ് ലേലത്തിൽ പോയത് 205 കോടിക്ക്

ജെഫ് ബെസോസിന്റെ കൂടെ ബഹിരാകാശ യാത്ര; ടിക്കറ്റ് ലേലത്തിൽ പോയത് 205 കോടിക്ക്

സ്വന്തം ലേഖകൻ

സിയാറ്റിൽ: ലോകത്തിലെ തന്നെ ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ കൂടെ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാനുള്ള ടിക്കറ്റ് ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ഫോൺ വഴിയുള്ള ലേലം തുടങ്ങി നാലു മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു. വെറും 7 മിനിറ്റിൽ ലേലം കഴിഞ്ഞു. ജേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂർത്തിയായത്. ജൂലൈ 20ന് പടിഞ്ഞാറൻ ടെക്‌സസിൽ നിന്നവാും ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ കരുത്തിൽ ബ്ലൂ ഒറിജിൻ കുതിക്കുക. ബഹിരാകാശം ലക്ഷ്യമിട്ടുള്ള യാത്രയിൽ വെർജിൻ സ്ഥാപകൻ റിച്ചാർഡ് ബ്രാൻസനെയും ടെസ്‌ല ഉടമ ഇലോൺ മസ്‌കിനെയും പിന്തള്ളിയാണ് ആമസോൺ സ്ഥാപകനായ ബെസോസുമായി ബ്ലൂ ഒറിജിൻ പറന്നുയരുക.

ബഹിരാകാശത്തു നിന്നു ഭൂമിയെ കാണുന്നത് നിങ്ങളെ മാറ്റിമറിക്കുമെന്നായിരുന്നു ലേലത്തിന് ആമുഖമായി ബെസോസിന്റെ വാഗ്ദാനം. സഹോദരൻ മാർക്ക് ബെസോസും ആദ്യ യാത്രയിൽ പങ്കെടുക്കുമെന്ന് ജെഫ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP