Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തി; ചൈനീസ് ഗവേഷകർ

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തി; ചൈനീസ് ഗവേഷകർ

സ്വന്തം ലേഖകൻ

വാഷിങ്ടൻ: കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷക. കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി വിവിധ രാജ്യങ്ങളിൽ പല തരത്തിലുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനീസ് ഗവേഷകരുടെ അവകാശ വാദം. കോവിഡ്19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളിൽ കണ്ടെത്തിയതെന്നാണു റിപ്പോർട്ട്.

തെക്കുപടിഞ്ഞാറൻ ചൈനയിൽനിന്നുള്ള ചില വവ്വാലുകളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊറോണ വൈറസിന്റെ അളവ്, ഇത് ആളുകളിലേക്കു പകരാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളും കണ്ടെത്താനായെന്നാണു ഗവേഷകർ പറയുന്നത്.

'പലതരം വവ്വാലുകളിൽനിന്നു ഗവേഷകർ നോവൽ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതിൽ സാർസ് കോവ്2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളിൽ കാണപ്പെട്ട ചെറിയ വവ്വാലുകളിൽനിന്നു മെയ്‌ 2019 മുതൽ നവംബർ 2020 വരെയുള്ള കാലയളവിനിടെയാണു സാംപിളുകൾ ശേഖരിച്ചത്.' ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP