Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ഇന്ത്യൻ വകഭേദം പടർന്ന് പിടിക്കുന്നത് കാണുന്നില്ലേ ? ജൂൺ 21 ന് എല്ലാം ശരിയാവുമോ എന്ന് കണ്ടറിയണം; കോവിഡ് വ്യാപനം പൂർണ്ണമായി തടയാനാവാത്തതിനാൽ മാസ്‌കില്ലാത്ത ജീവിതം വൈകിയേക്കുമെന്ന് ബോറിസ്

ഇന്ത്യൻ വകഭേദം പടർന്ന് പിടിക്കുന്നത് കാണുന്നില്ലേ ? ജൂൺ 21 ന് എല്ലാം ശരിയാവുമോ എന്ന് കണ്ടറിയണം; കോവിഡ് വ്യാപനം പൂർണ്ണമായി തടയാനാവാത്തതിനാൽ മാസ്‌കില്ലാത്ത ജീവിതം വൈകിയേക്കുമെന്ന് ബോറിസ്

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺനിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നത് നീണ്ടുപോയേക്കുമെന്ന സൂചന ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകി. ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം ക്രമാതീതമായി ഉയർന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് നീളുമെന്ന അഭ്യുഹം പരന്നിരുന്നു. എന്നാൽ, അപ്പോഴും അത് സ്ഥിരീകരിക്കാൻ ബോറിസ് ജോൺസൺ തയ്യാറായില്ലായിരുന്നു. ഇന്നലെ ബ്രിട്ടനിൽ 7,540 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം വർദ്ധിച്ചുവരികയാണ്. ചില സ്ഥലങ്ങളിൽ അത് ക്രമാതീതമാകുന്നു. ചികിത്സതേടി ആശുപത്രികളീൽ എത്തുന്നവരുടെ എണ്ണവും കൂടിവരുന്നു. വിജയകരമായി മുന്നോട്ടു പോകുന്ന വാക്സിൻ പദ്ധതി ഏത് അളവുവരെ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷമായിരിക്കും ഇളവുകളുടെ അടുത്ത ഘട്ടം പരിഗണിക്കുക. ജി 7 ഉച്ചകോടിയിൽ സംസാരിക്കവേ ബോറിസ് ജോൺസൺ പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അന്തിമമായി സർക്കാർ ആശ്രയിക്കുക യഥാർത്ഥ സ്ഥിതിവിവരക്കണക്കുകളെ ആയിരിക്കുംഎന്നും അദ്ദേഹം വ്യക്തമാക്കി.

ബോറിസ് ഇതു പറഞ്ഞതിന് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോൾ ജൂൺ 21 ന് പൂർണ്ണ സ്വാതന്ത്ര്യം എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗം ജീൽ ഫെർഗുസന്റെ പ്രസ്താവന എത്തി. ഇന്ത്യൻ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും മറ്റും കൃത്യമായിപഠിക്കാൻ ഏറ്റവും ചുരുങ്ങിയത് മൂന്നാഴ്‌ച്ചത്തെ കണക്കുകൾ എങ്കിലും വേണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതായത്, ഇനിയും രണ്ടാഴ്‌ച്ചകൾ കൂടി ലോക്ക്ഡൗൺ തുടർന്നതിനുശേഷം ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പഠനം നടത്തണമെന്നർത്ഥം.

കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് രോഗവ്യാപനത്തിൽൻ 74 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്നലെ ബ്രിട്ടനിൽ കാണപ്പെട്ടത്. അതേസമയം വെറും ആറുമരണങ്ങൾ മാത്രമ്രേഖപ്പെടുത്തിയപ്പോൾ മരണനിരക്ക് നേർ പകുതിയായി കുറഞ്ഞു. രോഗവ്യാപനതോത് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇളവുകൾടെ അവസാനഘട്ടം പ്രഖ്യാപിക്കുന്നത് വൈകിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ, കുറഞ്ഞ മരണനിരക്കും, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വന്ന കുറവും ചൂണ്ടികാണിച്ച്, സമ്പദ്വ്യവസ്ഥയെ രക്ഷിക്കുവാൻ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കണമെന്ന ആവശ്യം മറുഭാഗത്തും ഉയരുന്നുണ്ട്.

ഇന്ത്യൻ വകഭേദത്തെ ചെറുക്കാൻ ബിർമ്മിങ്ഹാമിലും ബെഡ്ഫോർഡ്ഷയറിലും കടുത്ത നിയന്ത്രണങ്ങൾ

ബ്രിട്ടനിലെ പല ഭാഗങ്ങളിലും ഇന്ത്യൻ ഡെല്റ്റ വകഭേദത്തിന്റെ വ്യാപനം ശക്തമായതോടെ അതിനെ ചെറുക്കാൻ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് ഭരണകൂടവും. ഡെൽറ്റ വകഭേദം വ്യാപകമായ എട്ടു ഏരിയകളിൽ പരിശോധന കൂടുതൽ വ്യാപകമാക്കിയിട്ടുണ്ട്. ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലും ലങ്കാഷയറിലും പരിശോധന വ്യാപകമാക്കി. ഇതോടെ മൊത്തം 28 കൗൺസിൽ ഏരിയകളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വരികയുംചെയ്യും.

അതേസമയം ഔദ്യോഗിക കണക്കുകൾ പ്രകാരം പത്തിൽ ആറു ഏരിയകളിൽ മാത്രമാണ് 150 ൽ കൂടുതൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യമുള്ള രോഗികൾ ഉള്ളത്. ബിർമ്മിങ്ഹാം (223 രോഗികൾ), മെറിസൈഡിലെ സെഫ്ടോൺ (193), നോട്ടിങ്ഹാം (192), സെൻട്രൽ ബെഡ്ഫോർഡ് (183) എന്നിവയേയും ഈ ലിസ്റ്റിൽ ചേർക്കേണ്ടതുണ്ട്. ബർമ്മിങ്ഹാമിലെ മൊത്തം രോഗബാധിതരിൽ 85 ശതമാനം പേരിലാണ് ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് ഏറ്റവും അധികം ഇന്ത്യൻ വകഭേദങ്ങൾ ഉള്ള അഞ്ചാമത്തെ ഏരിയയാണ് ബർമ്മിങ്ഹാം. ഇതുവരെ ഇവിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP