Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന നോട്ടിങ്ഹാമും ബോൾട്ടനും ലെസ്റ്ററും അടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ പത്തു ദിവസത്തെ വളർച്ച മൂന്നാം വ്യാപന ഭയം ഉളവാക്കുന്നത്; ബ്രിട്ടണിൽ എങ്ങും ജാഗ്രത

ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന നോട്ടിങ്ഹാമും ബോൾട്ടനും ലെസ്റ്ററും അടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ പത്തു ദിവസത്തെ വളർച്ച മൂന്നാം വ്യാപന ഭയം ഉളവാക്കുന്നത്; ബ്രിട്ടണിൽ എങ്ങും ജാഗ്രത

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ മൂന്നാം തരംഗത്തിന്റെ ഭീഷണിയുമായി എത്തിയിരിക്കുന്ന ഇന്ത്യൻ വകഭേദത്തെ നേരിടാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുകയാണ്. ജൂൺ 21 ന് പ്രഖ്യാപിക്കേണ്ട അവസാനഘട്ട ഇളവുകൾ നീട്ടുക, പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുക തുടങ്ങിയ പരിപാടികളാണ് നിലവിൽ സർക്കാരിന്റെ പരിഗണനയിലുള്ളത്. കഴിഞ്ഞ വേനൽക്കാലത്ത് നടപ്പിലാക്കിയ ടയർ സിസ്റ്റത്തിന്റെ ചുവടുപിടിച്ച്, രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ ആളുകളോടെ വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടേക്കും.

ഇതുകൂടാതെ ഇത്തരം സ്ഥലങ്ങളിലെ കടകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയും അടച്ചിടാൻ ഉത്തരവിറക്കിയേക്കും. അതോടൊപ്പം തന്നെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അവസാന വട്ട ഇളവുകൾ പ്രഖ്യാപിക്കുന്നത് ഏതാനും ആഴ്‌ച്ചകൾ കൂടി നീട്ടാൻ ആലോചിക്കുന്നതും. ഇതിൽ ഏത് മാർഗ്ഗം സ്വീകരിച്ചാലും, ഏറ്റവുമധികം നഷ്ടങ്ങൾ ഉണ്ടാകുന്ന ഹോസ്പിറ്റാലിറ്റി, ചില്ലറവില്പന തുടങ്ങിയ മേഖലകൾക്ക് 18,000 പൗണ്ട് വരെ സാമ്പത്തിക സഹായം ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ബോൾട്ടനിൽ ഇന്ത്യൻ വകഭേദം ബാധിച്ച് ആശുപത്രിയിലെത്തിയവരിൽ ഭൂരിഭാഗം പേരും വാക്സിൻ എടുക്കാത്തവരാണ് എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകൊക്ക് ഇന്നലെ പാർലമെന്റിൽ പറഞ്ഞു. ഇത്തരത്തിൽ വാക്സിൻ എടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുവാനായി ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുപോകുന്നതിനെ പിന്തുണയ്ക്കാൻ ആകില്ലെന്ന് ഒരു കൂട്ടം ഭരണകക്ഷി എം പിമാർ തന്നെ ഉറപ്പിച്ചു പറഞ്ഞു.

വാക്സിൻ എടുക്കാത്ത ഒരു ചെറിയ കൂട്ടത്തിന് അപകടമുണ്ടാക്കുമെന്ന് ശാസ്ത്രലോകം പറഞ്ഞാലും, ലോക്ക്ഡൗൺ ഇളവുകളുമായി മുന്നോട്ട് പോകണമെന്നും അവർ ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു. ജൂൺ 21 കഴിഞ്ഞും ലോക്ക്ഡൗൺ നീളുകയാണെങ്കിൽ അത് ബോറിസ് ജോൺസന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് ഒരു കാബിനറ്റ് മന്ത്രിയും സൂചിപ്പിച്ചു. നേരത്തേ ബ്രെക്സിറ്റിനുള്ള തീയതി പ്രഖ്യാപിച്ച് അതേ തീയതിയിൽ അത് നടത്താനാകാതെ പോയ തെരേസ മേയുടെ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇതുവരെ 2,323 പേരിലാണ് ബ്രിട്ടനിൽ ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് മാറ്റ് ഹാൻകോക്ക് അറിയിച്ചു. അതിൽ 483 പേർ ബോൾട്ടണിലും ബ്ലാക്ക്‌ബേണിലുമുള്ളവരാണ്. ഈ ഭാഗങ്ങളിൽ ഇന്ത്യൻ ഇനത്തിന്റെ വ്യാപനം എല്ലാ പ്രായക്കാരിലും വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതാനും ദിവസങ്ങൾക്കകം തെന്നെ ഇന്ത്യൻ ഇനം ബ്രിട്ടനിൽ വ്യാപകമാകുമെന്ന് ഈ രംഗത്തെ വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്താൻ വൈകിയതിന്റെ കാരണം വെളിപ്പെടുത്താൻ സർക്കാരിനു മേൽ സമ്മർദ്ദം ഉയരുകയാണ്. ഈ കാലതാമസമാണ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിച്ചത് എന്ന വികാരം പൊതുവെ ബ്രിട്ടനിൽ ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP